യു.എഫ്.എം.സി ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാളിയായ ഗൗരിക ദീപുലാലിനു മികച്ച ബാലതാര പുരസ്‌കാരം. ഗൗരികയുടെ രണ്ടാമത്തെ ചിത്രമാണിത്.കഴിഞ്ഞ വർഷത്തെ ദേശിയ പുരസ്‌കാര നേതാവ് മലയാളി കൂടിയായ സന്തോഷ് മാട സംവിധാനം ചെയ്ത `മൂഗജന കോളി ' എന്ന അരെഭാഷ സിനിമയിലെ അഭിനയത്തിനാണ് ഗൗരികക്ക് അവാർഡ് ലഭിച്ചത്. തനിക്ക് തികച്ചും അപരിചിതമായ അരെഭാഷ പഠിച്ചു സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്താണ് ഗൗരിക ഈ ചലച്ചിത്രത്തിൽ അഭിനയിച്ചത്.
അവധിക്കാലത്തിനു എത്തിയ കനസു എന്ന പ്രവാസി പെൺകുട്ടിയുടെ നിഷ്കളങ്കമായ സംശയങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. മെയ് 21,23 എന്നീ ദിവസളിലായി പഞ്ചിമിൽ ഗോവ എന്റർടൈൻമെന്റ് സൊസൈറ്റി (ഇ.എസ്.ജി)യിൽ നടത്തി വന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വിദേശ സിനിമകൾ ഉൾപ്പെടെ നിരവധി സിനിമകൾ മൽസരിച്ചിരുന്നു.
അരെഭാഷയിലെ ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രമായ "മൂഗജന കോളി" ഇതിനാലകം യുകെയിലെ13-ാം ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ ഫിലിം ഫെസ്റ്റിവല്‍, ഇറ്റലിയിലെ ഫെസ്റ്റിവല്‍ ഡെല്‍ സിനിമ എന്നീ ചലച്ചിത്ര മേളകളില്‍ ഇടം നേടി കഴിഞ്ഞു. 2016 കർണാടക സംസ്ഥാന അവാർഡ് ജേതാവ് നവീൻ പടിയിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുമ്പോൾ, കാന്താര ഫൈയിം അഭിനേതാക്കൾ പ്രകാശ് തുമിനാട്, ദീപക് റയ് പാനാജേ, രൂപ വർക്കാടി, രഘു ഭട്ട് എന്നിവരും സിനിമയിൽ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
തൃശൂര്‍ നിര്‍മല മാതാ സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ഗൗരിക. അച്ഛന്‍: ദീപുലാല്‍ രാഘവന്‍, സിനിമാ സഹ സംവിധായകന്‍. അമ്മ: മേജര്‍ ഗായത്രി നായര്‍, ആര്‍മി ഓഫീസര്‍. സഹോദരന്‍: ദേവദത്ത് ദീപുലാല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.