'ഉദയ്പൂർ ഫയൽസ്' സിനിമ വിവാദം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി നിർമാതാക്കൾ

ന്യൂഡൽഹി: വി​വാ​ദ​മാ​യ ‘ഉ​ദ​യ്പൂ​ർ ഫ​യ​ൽ​സ്’ എ​ന്ന സി​നി​മ​യു​ടെ റി​ലീ​സി​നെ എ​തി​ർ​ത്ത് ഭ​ട്ക​ൽ ആ​സ്ഥാ​ന​മാ​യു​ള്ള സാ​മൂ​ഹി​ക-​മ​ത സം​ഘ​ട​ന​യാ​യ മ​ജ്‌​ലി​സ്-​ഇ-​ഇ​സ്ലാ​വ ത​ൻ​സീം നൽകിയ ഹരജിയിൽ ഇടക്കാല സ്റ്റേ പുറപ്പെടുവിപ്പിച്ച ഹൈക്കോടതിയുടെ നടപടിയിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സിനിമയുടെ നിർമാതാക്കൾ. ചി​ത്രം തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും വ​ർ​ഗീ​യ വി​ദ്വേ​ഷം വ​ള​ർ​ത്തു​ക​യും മു​സ്‌​ലിം സ​മൂ​ഹ​ത്തെ പ​ക്ഷ​പാ​ത​പ​ര​മാ​യി ല​ക്ഷ്യം വെ​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് ചൂടികാട്ടിയാണ് സംഘടന സിനിമയുടെ പ്രദർശനം തടഞ്ഞത്. ഇതിനെതിരെയാണ് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.

നാളെ സുപ്രീം കോടതി കേസ് പരിഗണിക്കും. അതേസമയം, ചിത്രത്തിന്റെ പ്രദർശന അനുമതി നിഷേധിച്ചതിനെതിരെ ഹരജിക്കാർ കേന്ദ്രത്തിന് ഒരു നിവേദനം നൽകിയിട്ടുണ്ട്. ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ അടിയന്തര വാദം കേൾക്കണമെന്ന് നിർമാതാക്കൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ പറഞ്ഞു. വെള്ളിയാഴ്ച തീയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും വ്യാഴാഴ്ച രാത്രി 8 മണിക്ക് റിലീസ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.

പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി (സ) ​യെ​ക്കു​റി​ച്ചു​ള്ള ആ​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ സി​നി​മ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു, കൂ​ടാ​തെ ഇ​സ്‌​ലാ​മി​ക പ​ഠി​പ്പി​ക്ക​ലു​ക​ളെ വ​ള​ച്ചൊ​ടി​ക്കു​ക​യും ചെ​യ്യു​ന്നു. അ​ത്ത​രം ഉ​ള്ള​ട​ക്കം മു​സ്‌​ലിം​ക​ളെ വ്ര​ണ​പ്പെ​ടു​ത്തു​ക മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന്റെ സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ന് ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന​താ​യി സിനിമ പ്രദർശനം തടഞ്ഞ മ​ജ്‌​ലി​സ്-​ഇ-​ഇ​സ്ലാ​വ ത​ൻ​സീം സം​ഘ​ട​ന പ​റ​ഞ്ഞു.

പ്രദർശന അനുമതി നിഷേധിക്കുമ്പോൾ ചിത്രം റിലീസ് ചെയ്യാൻ 12 മണിക്കൂർ മാത്രമേ ബാക്കിയുണ്ടായിരുന്നെന്നും ഗൗരവ് ഭാട്ടിയ നൽകിയ അപ്പീലിൽ പറയുന്നുണ്ട്. എന്നാൽ സിനിമയുടെ ടീസർ സർട്ടിഫിക്കേഷൻ ഇല്ലാതെയാണ് പുറത്തിറക്കിയതെന്ന് നിർമ്മാതാവ് സമ്മതിച്ചിട്ടുള്ളതായി ഹൈക്കോടതി പറഞ്ഞു.

മു​മ്പ് പു​റ​ത്തി​റ​ങ്ങി​യ ‘ദി ​ക​ശ്മീ​ർ ഫ​യ​ൽ​സ്’, ‘ദി ​കേ​ര​ള സ്റ്റോ​റി’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​മാ​യി സാ​മ്യം പു​ല​ർ​ത്തു​ന്ന ഉ​ദ​യ്പൂ​ർ ഫ​യ​ൽ​സ് സി​നി​മ​യു​ടെ മ​റ​വി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ആ​ഖ്യാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന അ​തേ രീ​തി​യാ​ണ് പി​ന്തു​ട​രു​ന്ന​തെ​ന്ന് സം​ഘ​ട​ന ആ​രോ​പി​ച്ചു. വി​ദ്വേ​ഷ​വും അ​വി​ശ്വാ​സ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്. ഇ​ത്ത​രം സി​നി​മ​ക​ൾ മു​മ്പ് രാ​ജ്യ​ത്തു​ട​നീ​ളം വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ദ​യ്പൂ​ർ ഫ​യ​ൽ​സി​ന്റെ റി​ലീ​സി​ലും സ​മാ​ന​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഭ​യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - 'Udaipur Files' movie controversy; Producers appeal to Supreme Court against High Court order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.