സൈലേഷ് കൊളാനു സംവിധാനം ചെയ്ത നാനിയുടെ ഹിറ്റ് 3 ദ തേര്‍ഡ് കേസ് ഒ.ടി.ടിയിലും വമ്പൻ ഹിറ്റ്. മേയ് 30 ന് നെറ്റ്ഫ്ലിക്ലിലൂടെയാണ് ചിത്രം ഒ.ടിടി.യിലെത്തിയത്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ നെറ്റ്ഫ്ലിക്സിൽ ചിത്രം കാണാം. ഹിറ്റ് 3 മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നേടിയത്. സിനിമ ഒ.ടി.ടിയില്‍ ഇറങ്ങിയത് മുതൽ തരംഗം ഉണ്ടാക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ ഒന്നാം സ്ഥാനത്തേക്ക് ചിത്രം എത്തിയിട്ടുണ്ട്. റെട്രോയാണ് രണ്ടാം സ്ഥാനത്ത്.
ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ ഹിറ്റ് 3 നിലവിൽ ഒന്നാം സ്ഥാനത്താണ്. കൂടാതെ 23 രാജ്യങ്ങളിൽ ആദ്യ 10 പട്ടികയിലും ഇടം നേടിയിട്ടുണ്ട്. അതേ സമയം ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ആദ്യ വാരാന്ത്യത്തില്‍ തന്നെ നൂറു കോടി ക്ലബിലെത്തി ചരിത്രം കുറിച്ച നാനി ചിത്രം കേരളത്തിലും മോശമല്ലാത്ത പ്രതികരണവും കളക്ഷനുമാണ് നേടിയത്. നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയ നാനിയുടെ മൂന്നാമത്തെ ചിത്രവും ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന നാനി ചിത്രം കൂടിയാണ് ഹിറ്റ് 3. ഇന്ത്യക്ക് പുറമെ വിദേശത്തും ഗംഭീര ബോക്സ് ഓഫീസ് പ്രകടനം നടത്തി കൊണ്ടിരിക്കുന്ന ചിത്രം വിദേശത്ത് നിന്ന് രണ്ട് മില്യൺ ഡോളർ ഗ്രോസ് നേടുന്ന മൂന്നാമത്തെ നാനി ചിത്രമാണ്.
ചിത്രം അതിവേഗം ട്രെന്‍റിങ് ആകുന്നുണ്ട്. നാനിയുടെ 32-ാമത് ചിത്രമാണ് ഹിറ്റ് 3. അർജുൻ സർക്കാർ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നാനി എത്തുന്നത്. ഫ്രാഞ്ചൈസിയിലെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് വയലൻസിനും ആക്ഷനും കൂടുതൽ പ്രാധാന്യം നൽകിയാണ് മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്. കെ.ജി.എഫിലൂടെ ശ്രദ്ധ നേടിയ ശ്രീനിധി ആണ് നായിക. ചിത്രത്തിന്റെ നാലാം ഭാഗമുണ്ടാകുമെന്ന സൂചനകൾ നിർമാതാക്കൾ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.