ഇന്ത്യയിലെ ഏറ്റവും ആകർഷകത്വമുള്ള 50 പുരുഷന്മാരുടെ പട്ടികയിൽ മലയാളി നടന്മാരായ ദുൽഖർ സൽമാനും പ്രിഥ്വിരാജും നിവിൻ പോളിയും അംഗങ്ങൾ. പട്ടികയിൽ ആറാമതുള്ള ദുൽഖറാണ് മലയാളികളിൽ ഒന്നാമനായത്. പ്രിഥ്വിരാജ് 23ാം സ്ഥാനത്തും നിവിൻ നാൽപതാമതുമെത്തി.
ബോളിവുഡ് താരം ഷാഹിദ് കപൂറാണ് ലിസ്റ്റിൽ ഒന്നാമത്. ഹിന്ദി നടൻ രൺവീർ സിങ്ങ് തെലുങ്ക് നടൻ വിജയ് ദേവാരകൊണ്ടയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 'ഉറി സർജിക്കൽ സ്ട്രൈക്ക്' സിനിമയിലൂടെ ശ്രദ്ധേയനായ വിക്കി കൗശലാണ് നാലാമൻ. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്ലി ദുൽഖറിന് മുന്നിൽ അഞ്ചാം സ്ഥാനത്തുണ്ട്.
ശിവ കാർത്തികേയൻ, യാഷ്, റാണ ദുഗ്ഗബട്ടി, രൺബീർ കപൂർ, റാം ചരൺ, കാർത്തിക് ആര്യൻ, വരുൺ ധവാൻ, ആദിത്യ റോയ് കപൂർ തുടങ്ങിയവരും പട്ടികയിൽ ഇടംപിടിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളിൽ നടത്തിയ സർവേയിലൂടെയാണ് പട്ടിക തയ്യാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.