മറ്റുള്ളവർ നിരസിച്ചതിന് ശേഷം ഷാരൂഖ് ഖാൻ അഭിനയിച്ച് സൂപ്പർ ഹിറ്റാക്കിയ പത്ത് ചിത്രങ്ങൾ

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പർതാരമായി കണക്കാക്കുന്നയാളാണ് ഷാരൂഖ് ഖാൻ. സീരിയലിൽ നിന്നും തുടങ്ങി ഒരുപാട് സൂപ്പർഹിറ്റുകളിൽ അഭിനയിച്ച് ബോളിവുഡിന്‍റെ കിങ് ഖാൻ ആയി മാറാൻ ഷാരൂഖിന് സാധിച്ചു. ഷാരൂഖ് ഖാൻ അഭിനയിച്ച ഒരുപാട് ഹിറ്റുകൾ മറ്റ് സൂപ്പർസ്റ്റാറുകൾ വേണ്ടെന്ന് വെച്ചതിന് ശേഷം ഷാരൂഖിൽ വന്ന് ചേർന്നതാണെന്നുള്ളത് മറ്റൊരു സത്യം. അത്തരത്തിൽ മറ്റുള്ളവർ നിരസിച്ച് ഷാരൂഖ് ഷാരൂഖ് ഖാൻ അഭിനയിച്ച് ഹിറ്റാക്കിയ മികച്ച ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1) ഡോൺ (2006)

ഫർഹാൻ അക്തറിന്‍റെ സംവിധാനത്തിലെത്തിയ ഈ ചിത്രം ആദ്യം ഋതിക് റോഷനെ വെച്ച് ചെയ്യാനായിരുന്നു പ്ലാൻ. 1978ൽ ഇറങ്ങിയ ക്ലാസിക്ക് ഹിറ്റിന്‍റെ റീമേക്കായ ഈ ചിത്രം വമ്പൻ ഹിറ്റായി മാറി.

2) ധീവാന (1992)

അർമാൻ മാലിക്കിന് വെച്ച റോളാണ് എസ്.ആർ.ക്കെയിലേക്കെത്തിയത്. താരത്തിന്‍റെ ആദ്യ പ്രധാന ഹിറ്റായും ധീവാനായായാണ് കണക്കാക്കപ്പെടുന്നത്. ഋഷി കപൂർ, ദിവ്യ ഭാരതി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.

3) ദിൽവാലെ ദുൽഹനിയ ലെ ജായെങ്കെ (1995)

സൽമാൻ ഖാൻ, ആമിർ ഖാൻ, സെയ്ഫ് അലി ഖാൻ, എന്നിരിലെത്തിയ ചിത്രം തട്ടി തെറിച്ച് ഷാരൂഖിലേക്ക് വരുന്നു. പിന്നീട് നടന്നത് ചരിത്രം. എസ്.ആർ.കെ കജോൾ എന്നിവരാണ് ചിത്രത്തിൽ ജോഡിയായി എത്തിയത്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ഓടിയ ചിത്രമാണ് ഇത്.

4) കരൺ അർജുൻ (1995)

സണ്ണി ഡിയോൾ, അജയ് ദേവ്ഗൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കാനായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്ത്സ ഡേറ്റ് ഇഷ്യൂ ഉള്ളതിനാൽ ഷാരൂഖ് ഖാൻ സൽമാൻ ഖാൻ എന്നിവരെത്തി. ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറി.

5) സീറോ (2018)

ഉയരം കുറഞ്ഞ മനുഷ്യനായുള്ള കഥാപാത്രം ആദ്യം സൽമാൻ ഖാനെ വെച്ച് ചെയ്യാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. പിന്നീട് ഷാരൂഖ് ചെയ്യുകയായിരുന്നു.

6) കബി ഹാൻ കബി നാ (1994)

റൊമാന്‍റിക്ക് കോമഡി ചിത്രം ആദ്യം ആമിർ ഖാന് വേണ്ടിയായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ എസ്.ആർ.കെ ചെയ്യുകയും ആളുകളുടെ ഹൃദയം കീയ്യടക്കുകയും ചെയ്തു.

7) രാജു ബൻ ഗയാ ജെന്‍റൽമാൻ (1992)

ടൈറ്റിൽ റോൾ ആമിര്ഡ ഖാൻ വേണ്ടെന്ന് വെക്കുകയും ഷാരൂഖിലേക്ക് എത്തുകയും ചെയ്തു. അസീസ് മിർസ സംവിധാനം ചെയ്ത ചിത്രം കൾട്ട് ഫേവറേറ്റായി മാറി.

8) ചക്ദേ! ഇന്ത്യ (2007)

ഷാരൂഖ് ഖാന് അവാർഡുകൾ നേടികൊടുത്ത ഈ സ്പോർട്സ് ഡ്രാമ സൽമാൻ ഖാൻ വേണ്ടെന്ന് വെച്ചതായിരുന്നു.

9) ദാർ (1993)

ഇപ്പോഴും പ്രശംസ ലഭിക്കുന്ന ഇതിലെ എസ്.ആർ.കെയുടെ വില്ലൻ കഥാപാത്രം അന്ന് ആമിർ ഖാൻ ചെയ്യാത്തത് കൊണ്ട് ലഭിച്ചതാണ്.

10) ബാസിഗർ (1993)

വളരെ ആഴത്തിലുള്ള നെഗറ്റീവ് ഷേഡ് കഥാപാത്രം അനിൽ കപൂർ, സൽമാൻ ഖാൻ എന്നിവർ നിരസിച്ചതാണ്. എസ്.ആർ.കെയുടെ കരിയറിലെ ഒരു നാഴിക കല്ലാണ് ഈ ചിത്രം. 

Tags:    
News Summary - Top 10 Srk Movies that was rejected by other superstars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.