അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കാൻ ഒരുങ്ങി ഹോളിവുഡ് താരം ക്രിസ് ഹെസ്വർത്ത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാവിയിൽ ഉണ്ടാവാൻ പോകുന്ന അൽഷിമേഴ്സ് രോഗത്തെ കുറിച്ചുള്ള തിരിച്ചറിവിനെ തുടർന്നാണ് അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്നതെന്നും ഭാര്യക്കും കുഞ്ഞുങ്ങൾക്കുമൊപ്പം സമയം ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും തോർ താരം വ്യക്തമാക്കി.
അൽഷിമേഴ്സ് രോഗ സാധ്യത കണ്ടെത്തിയതിനെ തുടർന്നാണ് അഭിനയത്തിൽ നിന്ന് ഇടവേള എടുക്കാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ അൽഷിമേഴ്സ് രോഗം ഉണ്ടെന്നോ ഭാവിയിൽ രോഗം ഉറപ്പായും വരുമെന്നോ എന്നല്ല ഇതിനർഥം- ക്രിസ് പറഞ്ഞു.
സ്ഥിരം നടത്തി വരുന്ന വൈദ്യപരിശോധനയിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. എന്നാൽ ഇതിൽ ഞെട്ടലില്ല. കാരണം എന്റെ മുത്തച്ഛന് ഇതെ രോഗം ഉണ്ടായിരുന്നു. ഇപ്പോൾ കരാർ എടുത്ത ജോലികൾ ചെയ്തു തീർക്കുകയാണ്. ശേഷം ഭാര്യക്കും മക്കൾക്കുമൊപ്പം സമയം ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ക്രിസ് ഹെസ്വർത്ത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.