നാഗചൈതന്യയും സാമന്തയും വീണ്ടും! റീ റിലീസിനൊരുങ്ങി ഹിറ്റ് ചിത്രം

നാഗചൈതന്യയും സാമന്തയും ഒരുമിച്ച് അഭിനയിച്ച 'യേ മായ ചേസവേ' എന്ന തെലുങ്ക് ചിത്രം റീ റിലീസിനൊരുങ്ങുന്നു. 15 വര്‍ഷം മുമ്പ് ഇറങ്ങിയ റൊമാന്റിക് ഡ്രാമ ജൂലൈ 18നാണ് റീ റിലീസിനൊരുങ്ങുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യേ മായ ചേസവേയുടെ റീ റിലീസ് പ്രഖ്യാപനം വന്നത് മുതൽ ആരാധകരും ആവേശത്തിലാണ്.

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ യേ മായ ചേസവേ, വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കാണ്. സിമ്പുവും തൃഷയും അഭിനയിച്ച തമിഴ് സിനിമയില്‍ സാമന്തയും നാഗചൈതന്യയും അഭിനയിച്ചിരുന്നു. എ.ആര്‍ റഹ്‌മാന്റെ സംഗീതവും കാര്‍ത്തിക്- ജെസ്സി പ്രണയകഥയും ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.

എന്തായാലും എക്കാലത്തെയും പ്രിയപ്പെട്ട പ്രണയകഥ വീണ്ടും കാണാന്‍ കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ കുറിക്കുന്നത്. യേ മായ ചേസവേ എന്ന ചിത്രത്തിലാണ് സാമന്തയും ചൈതന്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഈ സിനിമയുടെ സെറ്റുകളില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും. ഇതിന് ശേഷം ഓട്ടോനഗര്‍ സൂര്യ, മനം, മജിലി, മഹാനടി തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ സാമന്തയും നാഗചൈതന്യയും ഒരുമിച്ചെത്തുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

Tags:    
News Summary - The Telugu film 'Yeh Maya Chesave' is set to be re-released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.