പുതുമുഖ സംവിധായകനും പുതിയ താരങ്ങളുമായി തുടക്കം കുറിച്ച മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രമായ "മെറി ബോയ്സി" ന്റെ ചിത്രീകരണം 25 ദിവസങ്ങൾ പിന്നിട്ടു. മുൻനിര താരങ്ങളും സംവിധായകരും ഒന്നിക്കുന്ന ചിത്രങ്ങളിൽ നിന്നും വേറിട്ട് പുതുമുഖക്കാരെ അണിനിരത്തി മാജിക് ഫ്രെയിംസ് ഒരുക്കുന്ന 38 ാമത്തെ ചിത്രമാണ് മെറി ബോയ്സ്.
നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. രചന സനീഷ് നിതിൻ. ശ്രീപ്രസാദിന്റെ അരങ്ങേറ്റ ചിത്രമാണിത്. സംവിധായകരോടൊപ്പം ചിത്രത്തിലെ പ്രധാന അഭിനേതാക്കളും പുതുമുഖങ്ങളാണ്. ആതിര രാജീവ്, കീർത്തന പി. എസ്, ശ്വേത വാര്യർ, ഗായത്രി.എസ് എന്നീ പുതുമുഖങ്ങളാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’യിലെ താരം ഐശ്വര്യയാണ് മെറി ബോയ്സിലെ നായിക. "One heart many hurts" എന്ന ടാഗ് ലൈനോട് കൂടി വരുന്ന ചിത്രം പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം, മേഘാലയ, പത്തനംതിട്ട തുടങ്ങിയ ലൊക്കേഷനുകളിലെ 50 ദിവസങ്ങൾ കൂടി നീളുന്ന ചിത്രീകരണത്തോട് കൂടി മെറി ബോയിസിന്റെ ഷൂട്ടിങ് പൂർത്തിയാകും.
ഇനിയുള്ള ചിത്രീകരണത്തിൽ റോഷൻ അബ്ദുൽ റഹൂഫ്, അഖിൽ എൻ.ആർ. ഡി യാദിൽ, അഖിൽ കലവൂർ, ശ്രീജിത്ത് രവി തുടങ്ങിയവർ പങ്കെടുക്കും. ബിന്ദു പണിക്കർ, ഐശ്വര്യ രാജ്, ജെയിംസ് ഏലിയ, സാഫ് ബോയ്, റോഷൻ, ഷോൺ ജോയ്, ആൻ ജമീല സലിം, പാർവതി അയ്യപ്പദാസ്, അശ്വത്ത്, ഫ്രാങ്കോ ഫ്രാൻസിസ്, അശ്വിൻ വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കൈതി, വിക്രം വേദ, പുഷ്പ 2, ആർ. ഡി. എക്സ് പോലുള്ള സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതം ഒരുക്കിയ സാം സി എസ് ആണ്. കോ- പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ. ഛായാഗ്രഹണം - ഫായിസ് സിദ്ദിഖ്. ലൈൻ പ്രൊഡ്യൂസർ- അഖിൽ യശോധരൻ. എഡിറ്റർ- ആകാശ് ജോസഫ് വർഗ്ഗീസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി തോമസ്, സന്തോഷ് കൃഷ്ണൻ . സൗണ്ട് ഡിസൈൻ-സച്ചിൻ. ഫൈനൽ മിക്സ്- ഫൈസൽ ബക്കർ. ആർട്ട് -രാഖിൽ. കോസ്റ്റ്യൂം -മെൽവി ജെ. മേക്കപ്പ്- റോണക്സ് സേവ്യർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിച്ചു. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു. കാസ്റ്റിങ് ഡയറക്ടർ- രാജേഷ് നാരായണൻ. പി.ആർ.ഒ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് - ബിജിത്ത് ധർമ്മടം. മാർക്കറ്റിങ് -ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. അഡ്വർടൈസിങ് - ബ്രിങ് ഫോർത്ത്. ഡിസൈൻസ്- സ്നേക്ക് പ്ലാനറ്റ് . ടൈറ്റിൽ ഡിസൈൻ - വിനയ തേജസ്വിനി. മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ- മാജിക് ഫ്രെയിംസ് റിലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.