‘ആടുജീവിതം’ സിനിമ പകർത്താൻ ശ്രമിച്ച ആൾ കസ്റ്റഡിയിൽ; സംഭവം നടന്നത് ചെങ്ങന്നൂരിൽ

പൃഥ്വിരാജിന്‍റെ സൂപ്പർ ഹിറ്റ് സിനിമ ‘ആടുജീവിതം’ പകർത്താൻ ശ്രമിച്ച ആൾ കസ്റ്റഡിയിൽ. സിനിമയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താനാണ് ശ്രമിച്ചത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ചെങ്ങന്നൂർ സീ സിനിമാസ് തീയറ്റർ ഉടമയാണ് പൊലീസിൽ പരാതി നൽകിയത്. പ്രദർശനം നടക്കുന്നതിനിടെ സിനിമയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് പരാതി. 

അതേസമയം, ദൃശ്യങ്ങൾ പകർത്തിയില്ലെന്നും വിഡിയോ കോൾ ചെയ്യുകയായിരുന്നുവെന്നും കസ്റ്റഡിയിലുള്ള ആൾ പൊലീസിന് മൊഴി നൽകിയത്.

അതിനിടെ. ‘ആടുജീവിത’ത്തിന്‍റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകൻ ബ്ലെസി പരാതി നൽകിയിട്ടുണ്ട്. സൈബർ സെല്ലിനാണ് രേഖാമൂലം പരാതി നൽകിയത്.

വ്യാജൻ പ്രചരിപ്പിച്ചത് താനാണെന്ന് സമ്മതിക്കുന്നയാളുടെ ഓഡിയോ ക്ലിപ്പും മൊബൈൽ സ്ക്രീൻ ഷോട്ടുകളുമാണ് ബ്ലസി സൈബർ സെല്ലിന് കൈമാറിയത്. കൂടാതെ, വാട്ട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ വഴി സിനിമയുടെ പ്രിന്‍റും ലിങ്കും ഷെയർ ചെയ്തവരുടെ പേരുവിവരവും സ്ക്രീൻ ഷോട്ടും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

ആടുജീവിതത്തെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സംവിധായകന്‍ ബ്ലസി പ്രതികരിച്ചു. നവമാധ്യമങ്ങളിൽ അടക്കം സിനിമയുടെ വ്യാജ പതിപ്പ് ഇറക്കിയത് ഇതിന്‍റെ ഭാഗമാണ്. വലിയ അധ്വാനവും പണച്ചെലവുമുള്ള ചിത്രമാണിത്. വേദനിപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും ബ്ലസി പറഞ്ഞു.

Tags:    
News Summary - The man who tried to copy the movie 'Adujeevitham' is in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.