ഗ്രാഫിക്സ് അല്ല യഥാർഥം; കങ്കുവയിലെ വമ്പൻ ആക്ഷൻ രംഗം ചിത്രീകരിച്ചത് ഇങ്ങനെ

മിഴ് സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയുടെ കങ്കുവ. സൂര്യയുടെ കരിയറിലെ ഏറ്റവും വിലിയ ചിത്രമായ കങ്കുവ 350 കോടി ബജറ്റിലണ് ഒരുങ്ങുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസർ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്സിലെ ആക്ഷൻ രംഗം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. 10,000 ആളുകളെ വെച്ചാണ് രംഗം ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ സി.ജി.ഐ, ഗ്രാഫിക്സ് എന്നിവ ഉപയോഗിച്ചിട്ടില്ല. സൂര്യയും ബോളിവുഡ് താരം ബോബി ഡിയോളുമാണ് ഈ ആക്ഷൻ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രംഗമാണിതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്.

1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥയാണ് ചിത്രം പറയുന്നത്. കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോബി ഡിയോളാണ് വില്ലൻ. ബോബി ഡിയോളിന്റെ ആദ്യ തമിഴ് ചിത്രമാണിത്.ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. 38 ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

Tags:    
News Summary - Suriya’s ‘Kanguva’ to have India’s biggest war scene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.