Posted On
date_range Updated On
date_range വരൻ സുരാജും വധു നിമിഷയും; ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിെൻറ ഫസ്റ്റ് ലുക്ക് പോസ്റ്റർ
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനുശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും അഭിനയിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിെൻറ (മഹത്തായ ഭാരതീയ അടുക്കള) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നടൻ പൃഥ്വിരാജാണ് പോസ്റ്റർ പുറത്തുവിട്ടത്.
ജിയോ ജോബി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിെൻറ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിവാഹ ക്ഷണക്കത്തിെൻറ രീതിയിലാണ്. കതിർമണ്ഡപത്തിലിരിക്കുന്ന സുരാജിെൻറയും നിമിഷയുടെയും ചിത്രമാണ് പോസ്റ്ററിൽ.
കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന് ശേഷം ജിയോ ജോബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാൻകൈൻഡ് സിനിമാസ് ആൻഡ് സിമ്മെട്രി സിനിമാസ്, സിനിമാ കുക്ക്സ് എന്നിവർ സംയുക്തമായാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.