സൈജു കുറുപ്പും അജു വർഗ്ഗീസും ഒന്നിക്കുന്ന ‘ലർക്ക്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

രണ്ടു കണ്ണുകൾ മാത്രം കാണിച്ചു കൗതുകം നിലനിർത്തി എം.എ നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ലർക്ക്’ ചിത്രത്തി​ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത തമിഴ് നടനും സംവിധായകനുമായ പാർത്ഥിപനും മലയാളത്തിലെ ഇരുപതോളം സംവിധായകരുടേയും ഒഫീഷ്യൽ പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. പതിയിരിക്കുക എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്കിൽ നിന്നാണ് 'ലർക്ക്' എന്ന പേരിട്ടത്. കാലികപ്രാധാന്യമുളള വിഷയമാണ് സിനിമയിലൂടെ നിഷാദ് പറയുന്നത്.

സൈജു കുറുപ്പ്, അജു വർഗ്ഗീസ്, ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോ. സജീഷ്, റഹീം മാർബൺ, അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കർ, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭദ്ര തുടങ്ങിയവർ അഭിനയിക്കുന്നു.

തിരക്കഥ സംഭാഷണം: ജുബിൻ ജേക്കബ്, ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റിംഗ് : വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം : പ്രകാശ് അലക്സ്, ഓഡിയോഗ്രാഫി : ഗണേശ് മാരാർ, സംഗീതം : മിനീഷ് തമ്പാൻ, ഗാനരചന : മനു മഞ്ജിത്ത്, പാടിയവർ : സുധീപ് കുമാർ, നസീർ മിന്നലെ, എം.എ നിഷാദ്, സൗണ്ട് ഡിസൈൻ : ജുബിൻ രാജ്, പ്രൊഡക്ഷൻ കണ്ട്രോളർ : എസ്.മുരുകൻ, കലാസംവിധാനം : ത്യാഗു തവനൂർ, മേക്ക് അപ് : സജി കാട്ടാക്കട, കോസ്റ്റ്യൂം : ഇർഷാദ് ചെറുകുന്ന്, അസ്സോസിയേറ്റ് ഡയറക്ടർ: ഷെമീർ പായിപ്പാട്,ഫിനാൻസ് കണ്ട്രോളർ: നിയാസ് എഫ്.കെ, ഗ്രാഫിക്സ് : ഷിറോയി ഫിലിം സ്റ്റുഡിയോ LLC, വിതരണം : മാൻ മീഡിയ, സ്റ്റുഡിയോ : ചിത്രാഞ്ജലി, ഡോൾബി അറ്റ്മോസ് : ഏരീസ് വിസ്മയ, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻ: യെല്ലോ ടൂത്ത്സ്

Tags:    
News Summary - The first look poster of ‘Lurk’, starring Saiju Kurup and Aju Varghese, has been released.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.