മാളിൽ നടിക്ക് പ്രവേശനം നിഷേധിച്ചു; ഒമർ ലുലു ചിത്രം 'നല്ല സമയ'ത്തിന്‍റെ ട്രെയിലർ ലോഞ്ച് ഒഴിവാക്കി

ഒമർ ലുലുവിന്‍റെ ഏറ്റവും പുതിയ ചിത്രം 'നല്ല സമയം' ട്രെയിലർ ലോഞ്ച് ഒഴിവാക്കി. ഇന്ന് വൈകുന്നേരം കോഴിക്കോട്ടെ പ്രമുഖ മാളിൽ വച്ച് നടത്താൻ തീരുമാനിച്ച ട്രെയിലർ ലോഞ്ച് ആണ് ഒഴിവാക്കിയത്. പരിപാടിയുടെ അതിഥി ഷക്കീലയാണെന്ന കാരണം ചൂണ്ടിക്കാട്ടി മാൾ മാനേജ്‌മെന്റ് അനുമതി നിഷേധിക്കുകയായിരുന്നു.

ഷക്കീല ഇല്ലാതെ സിനിമയുടെ അണിയറ പ്രവർത്തകർ മാത്രമാണെങ്കിൽ പരിപാടി നടത്താമെന്നാണ് മാൾ മാനേജ്‌മെന്റ് അറിയിച്ചത്. അതിഥിയായി വിളിച്ച ഷക്കീലയില്ലാതെ ട്രെയിലർ ലോഞ്ച് വേണ്ടെന്ന് വ്യക്തമാക്കിയ സംവിധായകൻ ഒമർ ലുലു പരിപാടി മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

അതിഥിയായെത്തുന്ന താരത്തെ എന്തിനാണ് എതിർക്കുന്നതെന്നും മലയാള സമൂഹത്തിന് തന്നെ അപമാനകരമായ പ്രവർത്തിയാണ് മാൾ മാനേജ്‌മെന്റിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഒമർ ലുലു പറഞ്ഞു.

Full View


Tags:    
News Summary - The actress was denied entry into the mall; Omar Lulu's trailer launch of Nalla Samaya has been postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.