ഷോട്ട്​ ഗണ്ണുമേന്തി 'ബീസ്റ്റായി' തളപതി വിജയ്​; പുതിയ ചിത്രത്തി​െൻറ ഫസ്റ്റ്​ലുക്ക്​ പുറത്ത്​

ഇളയ തളപതി വിജയ്​ നായകനാകുന്ന പുതിയ ചിത്രത്തി​െൻറ പേരും ഫസ്റ്റ്​ലുക്ക്​ പോസ്റ്ററും പുറത്തുവിട്ടു. കൊലമാവ്​ കോകില എന്ന ചിത്രത്തിന്​ ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്​ 'ബീസ്റ്റ്​' എന്നാണ്​ പേര്​ നൽകിയിരിക്കുന്നത്​. വിജയ്​യുടെ 65-ാമത്​ ചിത്രമായ ബീസ്റ്റി​െൻറ കിടിലൻ ഫസ്റ്റ്​ലുക്ക്​ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്​.

പോസ്റ്ററിൽ വിജയ്​ ഷോട്ട്​ ഗണ്ണുമേന്തി മാസ്​ലുക്കിലാണ്​ കാണപ്പെട്ടത്​. നാളെ 47-ാം ജന്മദിനം ആഘോഷിക്കുന്ന വിജയ്​ക്ക് പിറന്നാൾ​ സമ്മാനമായാണ്​ നിർമാതാക്കളായ സൺ പിക്​ചേഴ്​സ്​ പോസ്റ്റർ പുറത്തുവിട്ടത്​. ബിഗ്​ബജറ്റ്​ ആക്ഷൻ ചിത്രത്തി​െൻറ സംഗീത സംവിധാനം നിർവഹിക്കുന്നത്​ അനിരുദ്ധാണ്​. വിദേശത്തും തമിഴ്​നാട്ടിലുമായി ചിത്രീകരിക്കുന്ന 'ബീസ്റ്റിൽ' പൂജ ഹെഗ്​ഡേയാണ്​ നായികയാവുന്നത്​. 



Tags:    
News Summary - Thalapathy 65 first look poster out movie named Beast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.