ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ ഇന്ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിലെ പ്രകടനത്തിന് ബീന ആർ. ചന്ദ്രൻ ഉർവശിക്കൊപ്പം മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് പങ്കിട്ടിരുന്നു. രണ്ടു തവണ വിവാഹമോചിതയായ ഗീത എന്ന അംഗൻവാടി അധ്യാപികയുടെ കഥാപാത്രത്തിലൂടെ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചാണ് ബീന ടീച്ചർ മികച്ച നടിയായത്.
2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയില്‍ ഒന്നിലധികം അവാര്‍ഡുകള്‍ ലഭിച്ച ചിത്രമാണ് തടവ്. മുപ്പതോളം തിയേറ്ററുകളിലാണ് ചിത്രം ആദ്യ ഘട്ടത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഫാസില്‍ റസാഖായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മികച്ച നവാഗത സംവിധായകന്‍. എ.എഫ്.എഫ്.കെയില്‍ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും ഫാസില്‍ സ്വന്തമാക്കിയിരുന്നു. ഇതിനു മുൻപ് അതിര്, പിറ എന്നീ ഹ്രസ്വ ചിത്രങ്ങൾ ഫാസിൽ റസാഖ് സംവിധാനം ചെയ്തിട്ടുണ്ട്.
നവാഗതരുൾപ്പെടെ നാൽപതോളം പാലക്കാട്ടുകാർ അഭിനയിച്ച ചിത്രം കൂടിയാണ് ‘തടവ്’. ബീനക്കൊപ്പം സുബ്രഹ്മണ്യൻ, അനിത എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്. സിനിമയിലെ പാട്ടുകൾ പാടിയിരിക്കുന്നതും സിനിമയിൽ അഭിനയിച്ച കഥാപാത്രങ്ങൾ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.