രണ്ട് തമിഴ് സിനിമകളാണ് ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്നത്. സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം 'കാന്ത'യും അര്‍ജുന്‍ സര്‍ജ, ഐശ്വര്യ രാജേഷ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച ദിനേശ് ലക്ഷ്മണന്‍ ചിത്രം 'തീയവർ കുലൈ നടുങ്ക'യുമാണ് ഈ ആഴ്ച തമിഴിൽ നിന്ന് ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ.
കാന്ത
ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ ചിത്രമാണ് കാന്ത. സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖറിനൊപ്പം സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ ഡിസംബർ 12ന് സ്ട്രീം ചെയ്യും.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ലഭ്യമാകും. 1950കളിലെ മദ്രാസിലെ സൂപ്പർസ്റ്റാറായിരുന്ന ടി.കെ. മഹാദേവന്റെ കഥയാണ് 'കാന്ത' പറയുന്നത്. 2022ലെ ഹേ സിനാമികക്ക് ശേഷം ദുൽഖറിന്‍റെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ചിത്രമാണ് 'കാന്ത'. സ്പിരിറ്റ് മീഡിയ, വേഫെറർ ഫിലിംസ് ബാനറുകളിൽ റാണ ദഗ്ഗുബതിയും ദുൽഖർ സൽമാനും ചേർന്നാണ് ചിത്രം നിർമിച്ചത്.
തീയവർ കുലൈ നടുങ്ക
അര്‍ജുന്‍ സര്‍ജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണന്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'തീയവർ കുലൈ നടുങ്ക'. ജി.എസ് ആര്‍ട്‌സിന്റെ ബാനറില്‍ ജി. അരുള്‍കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ക്രൈം ത്രില്ലർ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം ഡിസംബർ 12 മുതൽ സൺനെക്സ്റ്റിൽ സ്ട്രീം ചെയ്യും. ഗുഡ് സെലക്ഷൻ റിലീസാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്.
യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഏറെ ട്വിസ്റ്റുകള്‍ നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നത്. അഭിരാമി, രാംകുമാര്‍, ജി.കെ. റെഡ്ഡി, പി.എല്‍. തേനപ്പന്‍, ലോഗു, എഴുത്തുകാരനും നടനുമായ വേല രാമമൂര്‍ത്തി, തങ്കദുരൈ, പ്രാങ്ക്സ്റ്റര്‍ രാഹുല്‍, ഒ.എ.കെ. സുന്ദര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനതാരങ്ങള്‍. കോ പ്രൊഡ്യൂസര്‍: ബി. വെങ്കിടേശന്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: രാജ ശരവണന്‍, ഛായാഗ്രഹണം: ശരവണന്‍ അഭിമന്യു, സംഗീതം: ഭരത് ആശീവാഗന്‍, എഡിറ്റിങ്: ലോറന്‍സ് കിഷോര്‍ എന്നിവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.