തമിഴ് സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു. കരൾ രോഗ സംബന്ധമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. ഛായാഗ്രാഹകൻ ശരൺ മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.ഭാര്യയും രണ്ട് മക്കളുമുണ്ട്
2017-ൽ പുറത്തിറങ്ങിയ ഒരു കിടായിൻ കരുണൈ മനു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുരേഷ്. കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ സംവിധായകൻ എം.മണികണ്ഠന്റെ സംവിധാന സഹായിയായാണ് സുരേഷ് സംഗയ്യ സിനിമയിലെത്തിയത്. വിദാർത്ഥിനെ നായകനാക്കി ഒരുക്കിയ ഒരു കിടായിൻ കരുണൈ മനു എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനുമായി അരങ്ങേറ്റം കുറിച്ചു. ചിത്രം ആ വർഷത്തെ തമിഴ് ഹിറ്റുകളിലൊന്നായിരുന്നു. സത്യ സോദനൈയാണ് സുരേഷിന്റെ മറ്റൊരു ചിത്രം.
യോഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.