ജീവനൊടുക്കാൻ തീരുമാനിച്ച എന്നെ പിന്തിരിപ്പിച്ചത് സുശാന്ത് -സുഹൃത്ത്
മുംബൈ: ജീവനൊടുക്കാൻ തീരുമാനിച്ചുറച്ച തന്നെ അതിൽനിന്ന് പിന്തിരിപ്പിച്ചത് അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത് ആയിരുന്നുവെന്ന് സുഹൃത്തും േകാറിയോഗ്രാഫറുമായ ഗണേഷ് ഹിവാർക്കർ. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യിെല്ലന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായും ഗണേഷ് ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'സുശാന്തിന് ഒരിക്കലും ആത്മഹത്യ ചെയ്യാൻ കഴിയില്ല. ഒരുകാലത്ത് ജീവനൊടുക്കാൻ ഒരുങ്ങിയ എന്നെ അതിൽനിന്ന് പിന്തിരിപ്പിച്ചത് അവനായിരുന്നു. വളരെ പൊസിറ്റീവായി ചിന്തിക്കുന്ന വ്യക്തിയായിരുന്നു സുശാന്ത്. അതുകൊണ്ടുതന്നെ സ്വയം ജീവനൊടുക്കാൻ ഒട്ടും സാധ്യതയില്ല. സ്നേഹിച്ച പെൺകുട്ടി ഉപേക്ഷിച്ചുേപായപ്പോൾ ഞാൻ കടുത്ത വിഷാദത്തിനടിമയായി മാറിയ കാലമുണ്ടായിരുന്നു. തീർത്തും ഹതാശനായിരുന്ന ഞാൻ ആത്മഹത്യയെക്കുറിച്ചു മാത്രം എപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നു. സുശാന്ത് എെൻറ അടുത്ത സുഹൃത്തായിരുന്നു. ഞാൻ അവനോട് എല്ലാം മനസ്സുതുറന്ന് പറഞ്ഞു. എെൻറ വേദന ഞാൻ പങ്കുവെച്ചു. പിന്നീട് സുശാന്ത് എെൻറ കൂടെത്തെന്നയുണ്ടായിരുന്നു. ആത്മഹത്യ ചെയ്യുന്നതിൽനിന്ന് എന്നെ അവൻ പിന്തിരിപ്പിച്ചു. ജീവിതത്തിലെ ആ നിർണായക സമയത്ത് വലിയ പിന്തുണയാണ് അവൻ നൽകിയത്. സുശാന്ത് എെൻറ ചുറ്റിലും ഇല്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ഇന്നും എനിക്കറിയില്ല. അത്ര നല്ല സുഹൃത്തായിരുന്നു അവൻ.'
സ്റ്റേജ് േഷാകളിലും മറ്റും ബാക്ഗ്രൗണ്ട് ഡാൻസറായി തുടക്കമിട്ട സുശാന്ത് അക്കാലംമുതലേ ഗണേഷുമായി ഉറ്റ ചങ്ങാത്തത്തിലായിരുന്നു. 'നടനെന്ന നിലയിൽ ഒരു ബ്രേക് ആഗ്രഹിച്ചുനടക്കുന്ന സമയത്തുതന്നെ അവനും ഞാനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഒന്നിച്ച് ഒരുപാടു ഷോകൾ ഞങ്ങൾ ചെയ്തിട്ടുണ്ട്. അവനുമായുള്ള അടുപ്പത്തിെൻറ അടിസ്ഥാനത്തിൽ എനിക്ക് ഉറപ്പിച്ചുപറയാൻ കഴിയുന്ന കാര്യം സുശാന്ത് ആത്മഹത്യ ചെയ്യില്ല എന്നതാണ്.' -ഗണേഷ് പറയുന്നു. ഇക്കഴിഞ്ഞ ജൂൺ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.