റിലീസിന് ഒരു വർഷത്തിനു ശേഷം ധ്യാൻ ശ്രീനിവാസന്‍റെ 'സൂപ്പർ സിന്ദഗി' ഒ.ടി.ടിയിലേക്ക്

തിയറ്റർ റിലീസിന് ഒരു വർഷത്തിനു ശേഷം ഒ.ടി.ടിയിൽ എത്താനൊരുങ്ങി ധ്യാൻ ശ്രീനിവാസന്‍റെ 'സൂപ്പർ സിന്ദഗി'. മുകേഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കോമഡി ഡ്രാമ വിഭാഗത്തിലൊരുങ്ങിയ ചിത്രം മനോരമ മാക്സിലാണ് സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടി അവകാശം മനോരമ മാക്സ് സ്വന്തമാക്കിയെങ്കിലും ഒ.ടി.ടിയിൽ എപ്പോൾ എത്തുമെന്നത് വ്യക്തമല്ല. ജൂലൈ അവസാനം മുതൽ സൂപ്പർ സിന്ദഗി ഒ.ടി.ടിയിൽ ലഭ്യമാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

വിന്റേഷാണ് ചിത്രത്തിന്‍റെ സംവിധാനം. 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്‍റെ വിതരണം ഡ്രീം ബിഗ് ഫിലിംസാണ്. വിന്റേഷും പ്രജിത്ത് രാജ് ഇ.കെ.ആറും ചേർന്ന് തിരക്കഥ രചിച്ച സിനിമയിലെ സംഭാഷണങ്ങൾ അഭിലാഷ് ശ്രീധരനാണ് തയാറാക്കിയത്. പാർവതി നായർ, ജോണി ആന്‍റണി, സുരേഷ് കൃഷ്ണ, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര, കലേഷ് രാമാനന്ദ്, ഡയാന ഹമീദ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

അതേസമയം, അനശ്വര രാജൻ അഭിനയിച്ച രണ്ട് പുതിയ ചിത്രങ്ങളായ വ്യാസനസമേതം ബന്ധുമിത്രാദികൾ, മിസ്റ്റർ & മിസിസ് ബാച്ചിലർ എന്നിവ ഉടൻ തന്നെ മനോരമ മാക്സിൽ സ്ട്രീമിങ്ങിന് ലഭ്യമാകും. വിനയ് ഫോർട്ടിന്റെ സംശയവും മനോരമ മാക്സിൽ പ്രദർശിപ്പിക്കും. ഇന്ദ്രൻസും ജാഫർ ഇടുക്കിയും അഭിനയിക്കുന്ന കുട്ടന്റെ ഷിനിഗാമി ജൂലൈ നാല് മുതൽ മനോരമ മാക്സിൽ ലഭ്യമാണ്.

Tags:    
News Summary - Super Zindagi OTT release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.