നടന്‍ സുധീര്‍ കരമന കരുത്തുറ്റ കഥാപാത്രവുമായി എത്തുന്ന പുതിയ ചിത്രം 'ഉടുപ്പ്' ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ ഉടനെ റിലീസ് ചെയ്യും. കലാമൂല്യവും ജനപ്രിയവുമായ ഒരുപിടി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പ്രശസ്ത തിരക്കഥാകൃത്ത് അനില്‍ മുഖത്തല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉടുപ്പ്.
നല്ല ചിത്രങ്ങള്‍ ഒരുക്കിയ മറ്റൊരു ചലച്ചിത്ര പ്രതിഭയായ അശോക് ആര്‍. നാഥാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സമാനതകളില്ലാത്ത വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തുന്ന നടന്‍ ഇന്ദ്രന്‍സും ഉടുപ്പില്‍ മികച്ച വേഷം ചെയ്യുന്നു. നടി സോന നായരും ചിത്രത്തില്‍ മുഴുനീള കഥാപാത്രമാകുന്നുണ്ട്.
ആക്ഷനും സസ്പെന്‍സും ത്രില്ലും നിറഞ്ഞ 'ഉടുപ്പ്' ഒരു ഫാമിലി എന്‍റര്‍ടെയ്നര്‍ കൂടിയാണ്. പണത്തോട് മാത്രമുള്ള ആസക്തി ഒരു മനുഷ്യനെ എത്രമാത്രം മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളിലേക്ക് തള്ളിവിടുമെന്നാണ് 'ഉടുപ്പ്' പ്രേക്ഷകരോട് പറയുന്നത്. ചിത്രം പണാസക്തിയുള്ള ഒരു വ്യക്തിയുടെ മാത്രം കഥയല്ലെന്ന് സംവിധായകന്‍ അനില്‍ മുഖത്തല പറഞ്ഞു.
കാശുണ്ടാക്കണമെന്ന അമിതമായ ഒരാളുടെ ആര്‍ത്തിയിലൂടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അഴിമതിയിലേക്കും മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്കും ചൂണ്ടിക്കാണിക്കുന്ന പ്രമേയം കൂടിയാണ് ഉടുപ്പിന്‍റേത്.
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുമ്പോഴും ചിത്രം ജീവിതത്തിലെ ചില മൂല്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്ന് തിരക്കഥാകൃത്ത് അശോക് ആര്‍. നാഥ് പറഞ്ഞു. ചിത്രീകരണം പൂര്‍ത്തിയായ ഉടുപ്പ് താമസിയാതെ മലയാളത്തിലെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും.
അഭിനേതാക്കള്‍ - സുധീര്‍ കരമന, സോന നായര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, വഞ്ചിയൂര്‍ പ്രവീണ്‍, സുര്‍ജിത്ത്, മായ, സിന്ധു, റീന. ബാനര്‍ - ജനസൂര്യ സിനിമാസ്. സംവിധാനം - അനില്‍ മുഖത്തല, നിർമാണം - സൂര്യനാരായണൻ, ക്യാമറ - സുനില്‍ പ്രേം, തിരക്കഥ - അശോക് ആര്‍. നാഥ്, ആര്‍ട്ട് - പാവുമ്പ മനോജ്, എഡിറ്റര്‍ - എസ്. സുജേഷ്, മേക്കപ്പ് - ലാല്‍ കരമന, പശ്ചാത്തല സംഗീതം - വിശ്വജിത്ത്, കവിത - പ്രകാശ് കല്ല്യാണി, വസ്ത്രാലങ്കാരം - അജി കഴക്കൂട്ടം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രകാശ് തിരുവല്ല, ശബ്ദമിശ്രണം-കൃഷ്ണനുണ്ണി, പി.ആര്‍.ഒ - പി.ആര്‍. സുമേരന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.