'സു ഫ്രം സോ' 120 കോടിയിലേക്ക്... അന്തിമ കരാർ ഒപ്പിട്ട് ഒ.ടി.ടി പ്ലാറ്റ്‌ഫോം, സ്ട്രീമിങ് തീയതി ഉടൻ

കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ പുതിയ ചിത്രമാണ് 'സു ഫ്രം സോ'. നടനും സംവിധായകനുമായ ജെ.പി. തുമിനാട് ആദ്യമായി സംവിധാനം ചെയ്ത 'സു ഫ്രം സോ' അഞ്ച് കോടിയിൽ താഴെ ബജറ്റിലാണ് നിർമിച്ചത്. ഈ വർഷത്തെ കന്നഡയിലെ ഏറ്റവും മികച്ച വിജയ ചിത്രമാണ് സു ഫ്രം സോ. ബോക്സ് ഓഫിസ് റൺ ആരംഭിച്ചതിന്റെ 23ാം ദിവസം ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടി. 120 കോടി രൂപ ഗ്രോസ് കലക്ഷനിലേക്ക് അടുക്കുകയാണ്.

ആമസോൺ പ്രൈം വിഡിയോ ചിത്രത്തിന്‍റെ സ്ട്രീമിങ് അവകാശങ്ങൾ വാങ്ങിയതായാണ് നേരത്തെ പ്രചരിച്ച വാർത്ത. എന്നാൽ ഇപ്പോൾ ജിയോ ഹോട്ട്സ്റ്റാർ അന്തിമ കരാർ ഒപ്പിട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം 25 ദിവസത്തെ തിയറ്റർ റൺ പൂർത്തിയാക്കിയ ഉടൻ തന്നെ സ്ട്രീമിങ് തീയതി പ്രഖ്യാപിക്കും. ജൂലൈ 25ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആഗസ്റ്റ് അവസാനത്തോടെ ഒ.ടി.ടിയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

കന്നഡയിൽ നിന്നാണ് കൂടുതൽ കലക്ഷൻ ലഭിച്ചത്. ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ കന്നഡ ചിത്രങ്ങളുടെ പട്ടികയിൽ 'സു ഫ്രം സോ' ഇടം നേടിയിട്ടുണ്ട്. 2025 ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ കന്നഡ ചിത്രങ്ങളുടെ കൂട്ടത്തിൽ 'സു ഫ്രം സോ' ഇടം പിടിച്ചു. ആദ്യാവസാനം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രത്തിന്‍റെ മലയാളം പതിപ്പ് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത്.

Tags:    
News Summary - Su From So- OTT Platform Secures Digital Rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.