ആർ.ആർ.ആറിന് രണ്ടാം ഭാഗം വരുന്നു; വെളിപ്പെടുത്തലുമായി എസ്. എസ് രാജമൗലി

ജൂനിയർ എൻ.ടി. ആർ, രാം ചരൺ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ബ്രഹ്മാണ്ഡ ചിത്രമായ ആർ. ആർ. ആറിന് രണ്ടാം ഭാഗം വരുന്നു. സംവിധായകൻ എസ്. എസ് രാജമൗലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവ് വിജയേന്ദ്രപ്രസാദാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതെന്നും കഥ വികസിപ്പിച്ചുവരുകയാണെന്നും രാജമൗലി പറഞ്ഞു. രാജമൗലിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പിതാവായ വിജയേന്ദ്രപ്രസാദാണ് തന്റെ എല്ലാ ചിത്രങ്ങൾക്കും തിരക്കഥ എഴുതുന്നത്. ആർ.ആർ.ആറിന്റെ രണ്ടാം ഭാ​ഗത്തേക്കുറിച്ച് ഞങ്ങൾ ചെറുതായി ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം കഥ വികസിപ്പിച്ചുവരികയാണ്. രാജമൗലി വിദേശത്ത് നടന്ന ചടങ്ങിൽ പറഞ്ഞു.

സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ആർ. ആർ. ആർ. രാമരാജുവായി രാംചരണും ഭീം ആയി ജൂനിയർ എൻ.ടി.ആറുമാണ് എത്തിയത്. ബോളിവുഡ് താരം ആലിയ ഭട്ടും  ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സീതയായിട്ടാണ് നടി എത്തിയത്. അജയ് ദേവ്​ഗൺ, ശ്രീയാ ശരൺ, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റുതാരങ്ങൾ. 550 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആഗോളതലത്തിൽ 1200 കോടി കളക്ഷൻ നേടിയിരുന്നു.

Tags:    
News Summary - SS Rajamouli confirms RRR 2 Part

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.