ശ്രീനാഥ് ഭാസി നായകനാകുന്ന 'പൊങ്കാല'

ശ്രീനാഥ് ഭാസി നായകനാകുന്ന 'പൊങ്കാല'യുടെ ചിത്രീകരണം അവസാന ഘട്ടത്തിൽ. എ ബി ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ പൂർത്തിയാകുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ഗ്ലോബൽ പിക്ചേഴ്സ്എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോണ തോമസ്, ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിൽ ബാബുരാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലൻസിയർ, സുധീർ കരമന, ഇന്ദ്രജിത്ത് ജഗജിത്ത്, സൂര്യ കൃഷ്, മുരുകൻ മാർട്ടിൻ, ജീമോൻ ജോർജ്, ഷെജിൻ,യാമി സോനാ, സ്മിനു സിജോ, രേണു സുന്ദർ, ശാന്തകുമാരി എന്നിവരും അഭിനയിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- പ്രജിത രവീന്ദ്രൻ. ഡി ഒ പി- ജാക്സൺ ജോൺസൺ. സംഗീതം- രഞ്ജിൻ രാജ്.

വൈപ്പിൻ, ചെറായി, മുനമ്പം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആട്സ് മോഹൻ. എഡിറ്റർ- കപിൽ കൃഷ്ണ. ആർട്ട്- ഖമർ എടക്കര. കോസ്റ്റ്യൂം- സൂര്യ ശേഖർ. മേക്കപ്പ്- അഖിൽ ടി രാജ്. പബ്ലിസിറ്റി ഡിസൈനർ- ആർടോ കാർപ്പസ്. കൊറിയോഗ്രഫി- വിജയറാണി. സംഘട്ടനം- മാഫിയ ശശി, രാജശേഖർ, പ്രഭു ജാക്കി. പിആർഒ- എംകെ ഷെജിൻ.

Tags:    
News Summary - Sreenath Bhasi Movie Pongala Will be Released soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.