തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ ടെലിവിഷൻ-ഫിലിം അക്കാദമിയുടെ ഏറ്റവും മികച്ച സിനിമക്കുള്ള അവാർഡ് ബി.എം.സി ഫിലിം പ്രൊഡക്ഷൻസ് ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച് ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത ‘അനക്ക് എന്തിന്റെ കേടാ’ നേടിയതായി ഫെസ്റ്റിവൽ ഡയറക്ടർ ഡോ.ആർ.എസ് പ്രദീപ് അറിയിച്ചു.
ഓൺൈലൻ വഴിയാണ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച തിരക്കഥ: റോയി മടപ്പള്ളി (ചിത്രം തൂലിക). മികച്ച ഗാനരചയിതാവ്: വിനോദ് വൈശാഖി (ചിത്രം: അനക്ക് എന്തിന്റെ കേടാ). സ്‍പെഷ്യൽ ജൂറി പുരസ്കാരം: എന്ന് സാക്ഷാൽ ദൈവം, വള്ളിച്ചെരുപ്പ്. അവാർഡ് ദാനം നവംബർ 20 ന് തിരുവനന്തപുരത്ത് നടക്കും. വിവിധ ടെലിവിഷൻ അവാർഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
അനക്ക് എന്തിന്റെ കേടാ സിനിമ 2023 ആഗസ്റ്റ് നാലിനാണ് തിയറ്ററുകളിലെത്തിയത്. അഖിൽ പ്രഭാകർ, വിജയ്കുമാർ, കൈലാഷ്, സായ്കുമാർ, ബിന്ദു പണിക്കർ, സ്നേഹ അജിത്ത്, വീണ നായർ, സുധീർ കരമന, മധുപാൽ, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂർ, മനീഷ, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധർമ്മ, ജയാ മേനോൻ, പ്രകാശ് വടകര, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ് അങ്കമാലി, മേരി, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, സുരേഷ്, മുജീബ് റഹ്മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദർ, മുനീർ, ബാലാമണി, റഹ്മാൻ ഇലങ്കമൺ, കെ.ടി രാജ് കോഴിക്കോട്, അജി സർവാൻ, ഡോ. പി.വി ചെറിയാൻ, പ്രവീൺ നമ്പ്യാർ, ഫ്രെഡി ജോർജ് എന്നിവരാണ് താരങ്ങൾ. സംവിധായകൻ അനുറാം അതിഥി വേഷത്തിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.