ശിവകാർത്തികേയൻ
ശിവകാർത്തികേയൻ നായകനായെത്തിയ എ.ആർ. മുരുഗദോസ് ചിത്രം മദ്രാസി ഒ.ടി.ടിയിലേക്ക്. തമിഴ് സിനിമ മേഖലയിൽ വലിയ ആരാധകരുള്ള താരമാണ് ശിവകാർത്തികേയൻ. സമീപകാലത്ത് ഒരുപാട് ഹിറ്റുകൾ കൈവരിക്കാൻ ശിവകാർത്തികേയൻ സിനിമകൾക്ക് സാധിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്ന് മുതൽ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിങ്ങ് ആരംഭിക്കും.
തിയറ്ററുകളിൽ വലിയ കോളിളക്കമൊന്നും മദ്രാസി സൃഷ്ടിച്ചില്ലെങ്കിലും ആഗോള ബോക്സ് ഓഫിസ് കലക്ഷനായി 100 കോടി രൂപ ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. സമിശ്ര പ്രതികരണമാണ് ആരാധകരിൽ നിന്നു ലഭിച്ചിരുന്നതെങ്കിലും ഒ.ടി.ടി യിൽ സിനിമ എത്തുന്നതിന്‍റെ സന്തോഷം പലരും പങ്കുവക്കുന്നുണ്ട്.
ശ്രീ ലക്ഷ്‍മി മൂവീസ് നിർമിച്ച ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം രുക്മിണി വസന്ത്, വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് പ്രധാന റോളുകളിൽ എത്തുന്നത്. എ. ആർ മുരുഗദോസും ശിവകാർത്തികേയനും ആദ്യമായി ഒന്നിച്ച പ്രോജക്ടിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിർവഹിക്കുന്നത്.
ശിവകാർത്തികേയന്‍റെ 26ാമത്തെ ചിത്രമായ മദ്രാസി അദ്ദേഹത്തിന്റെ 39-ാം ജന്മദിനത്തിലായിരുന്നു പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് 'ദിൽ മദ്രാസി' എന്നാണ് പേര്. സിനിമാട്ടോഗ്രാഫി: സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി: കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ, പി.ആർ.ഒ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.