റത്തീന സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ പാതിരാത്രി തിയറ്ററിൽ എത്തിയിരിക്കുകയാണ്. നവ്യ നായരും സൗബിൻ ഷാഹിറുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. സമ്പൂർണമായ പൊലീസ് കഥയിൽ കോൺസ്റ്റബിൾ ഹരീഷ്, പ്രബേഷണറി എസ്.ഐ. ജാൻസി കുര്യൻ എന്നീ കഥാപാത്രങ്ങളെയാണ് സൗബിൻ ഷാഹിറും നവ്യ നായരും അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ.
ഷുക്കൂർ വക്കീലിന്‍റെ കുറിപ്പ്
തീർച്ചയായും 'പാതി രാത്രി' നിങ്ങൾക്ക് ഇഷ്‌ടപ്പെടും. പുഴു സംവിധാനം റത്തീനയുടെ രണ്ടാമത്തെ സിനിമയാണ്. ആ പ്രതീക്ഷയിലാണ് തിയറ്ററിൽ കയറിയത്, പ്രതീക്ഷ തെറ്റിയില്ല. ഒരു പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ സബ് ഇൻസ്പക്ടറും CPO ചേർന്നാണ് കഥ മുന്നോട്ടു നടത്തുന്നതു, ഒട്ടും മുഷിയാതെ നമുക്കും അവരോടൊപ്പം നടക്കുവാൻ കഴിയുന്നു എന്നതാണ് സിനിമയുടെ മികവ്. ഗംഭീര തിരക്കഥ, തിരക്കഥയുടെ ഒപ്പം മെച്ചപ്പെട്ട ക്യാമറ, അഭിനേതാക്കൾ ഓരോരുത്തരും അവരുടെ വേഷം നമ്മിൽ പതിപ്പിക്കും
നവ്യ നായരുടെ പൊലീസ് സബ് ഇൻസ്‌പെക്ടർ നിരവധി വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്നത് സ്‌ക്രീനിൽ കൃത്യമായ കാഴ്ചക്കാർക്ക് ഫീൽ ചെയ്യിക്കുന്നുണ്ട്. പ്രേമം, അവിഹിതം ഇതിനെക്കെ വ്യത്യസ്ഥ വ്യാഖ്യാനങ്ങൾ പല കഥാപാത്രങ്ങളും നൽകുന്നുണ്ട്,
പ്രേമത്തിനും എക്സ്പിയറി തിയതി ഉണ്ടെന്ന തിയറിയിൽ തുടങ്ങുന്ന സിനിമ, കാലം കഴിയുന്തോറും പ്രേമത്തിനു വീര്യം കൂടുന്ന അവസ്ഥയിലാണ് കഥാപാത്രങ്ങൾ എത്തുന്നത്.
അണിയറിയിൽ പ്രവർത്തിച്ചവർക്ക് സന്തോഷിക്കാം. എല്ലാ വിഭാഗം പ്രേക്ഷകരെയും മുന്നിൽ കണ്ട് എടുത്ത സിനിമ. എല്ലാവരിലും വർക്കാകുന്നുണ്ട്. മികച്ച ചെറുകഥ പോലെ ഒഴിക്കിൽ പോകുന്ന സിനിമ ഒട്ടും വലിച്ചു നീട്ടൽ ഇല്ലാതെ, പൊലീസ് സ്റ്റേഷനിൽ ചുറ്റി തിരിയുന്ന ജീവിതം. തിയറ്ററിൽ ആൾക്കാർ നിറയെ ഉണ്ട്, അവർ നന്നായി സിനിമയിൽ ലയിച്ചിരിക്കുന്നു
റത്തീനയിക്കും ടീമിനും അഭിനന്ദനങ്ങൾ, ആശംസകൾ
-ഷുക്കൂർ വക്കീൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.