നിർമിതബുദ്ധി (എ.ഐ) കയറിക്കളിക്കുന്നത് ഇന്ത്യൻ സിനിമയിൽ സാധാരണമായിത്തുടങ്ങി. അതുകൊണ്ടുതന്നെ, സാധാരണ വൈകാരിക ഡ്രാമകളിൽ സ്പെഷലൈസ് ചെയ്ത സംവിധായകർ പോലും കാർ ചേസ് മുതൽ വമ്പൻ യുദ്ധങ്ങൾ വരെ ഷൂട്ട് ചെയ്യാൻ ധൈര്യം കാണിക്കുകയാണ്. എ.ഐ തങ്ങൾക്ക് ധൈര്യവും അവസരവും തന്നിരിക്കുകയാണെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ (കപൂർ ആൻഡ് സൺസ്, ഗഹരിയാൻ ഫെയിം) ശകുൻ ബത്ര പറയുന്നു.
‘‘ വൈകാരിക ഡ്രാമകളുടെ സിനിമക്കാരനായാണ് ജനങ്ങളെന്നെ കാണുന്നത്. അതുകൊണ്ടുതന്നെ ആക്ഷൻ സിനിമകൾക്കായി ഒരു നിർമതാവും എനിക്കു വേണ്ടി പണം മുടക്കില്ല എന്നറിയാം. എന്നാൽ, എ.ഐ ടൂളുകളായ സോറയും ഗൂഗ്ൾ വിയോയും വന്നതോടെ അത്തരം സീക്വൻസുകൾ പണച്ചെലവില്ലാതെ എനിക്കു തന്നെ പരീക്ഷിക്കാൻ കഴിയുന്നു. മോൺട്രിയലിന്റെ പശ്ചാത്തലം സൃഷ്ടിച്ച് ഞാൻ ഒരുക്കിയ ‘ദ ഗേറ്റ്വേ കാർ’ ഇതിന് മികച്ച ഉദാഹരണമാണ്. എ.ഐ ഇല്ലായിരുന്നെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല. അമ്പതിലധികം ക്രൂവിനെ വെച്ച്, നിരവധി സർക്കാർ അനുമതികൾ വാങ്ങി, താരങ്ങളെ വിദേശത്ത് എത്തിച്ച് ചെയ്യേണ്ട സീക്വൻസുകൾ പ്രോംപ്റ്റിങ്ങിലൂടെ ചെയ്യാനായി’’ -ശകുൻബത്ര പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.