ശ്രദ്ധ കപൂർ

ശ്രദ്ധ കപൂറിന് പരിക്ക്; 'ഈത'യുടെ ചിത്രീകരണം നിർത്തിവച്ചു.

സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ശ്രദ്ധ കപൂറിന് പരിക്ക്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന ഈത എന്ന ബയോപിക്കിൽ ലാവണി കലാകാരി വിതാഭായി ഭൗ മാംഗ് നാരായണൻ ഗാവോങ്കറായാണ് ശ്രദ്ധ എത്തുന്നത്. മഹാരാഷ്ട്രയുടെ പരമ്പരാഗത കലാരൂപമായ ഗാന നൃത്തരൂപമാണ് ലാവണി. ലാവണിയിൽ പ്രശസ്തയായ കലാകാരി വിതാഭായിയുടെ ജീവിതമാണ് സിനിമ.

നാസിക്കിനടുത്തുള്ള ഔന്തേവാഡിയിൽ വെച്ചാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം ആരംഭിച്ചത്. എന്നാൽ ചിത്രത്തിലെ ഒരു രംഗത്തിനിടെ നടിക്ക് പരിക്കേറ്റെന്നും ഇടതുകാലിൽ ഒടിവുണ്ടായെന്നുമാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്.

മിഡ് ഡേ ചാനലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ലാവണി കലാരൂപം ചടുലമായ നൃത്ത ചുവടുകളും വേഗതയേറിയ ശരീര ചലനങ്ങളും നിറഞ്ഞതാണ്. അജയ് അതുലിന്റെ സംഗീതത്തിന് അനുസൃതമായി ഭാരമേറിയ ആഭരണങ്ങൾ, കമർപട്ട എന്നിവ ധരിച്ചാണ് ശ്രദ്ധ ചുവടുകൾ അവതരിപ്പിക്കുന്നത്. വിതാഭായിയുടെ വേഷം അവതരിപ്പിക്കാനായ് നടി 15 കിലോഗ്രാം ഭാരം വർദ്ധിപ്പിച്ചിരുന്നു.

പരമ്പരാഗത നൃത്ത രൂപമായതിനാൽ തന്നെ അതിന്‍റെ പരിശീലനത്തിനുപിന്നിൽ നല്ല കഠിനാധ്വാനം ആവശ്യമാണ്. എന്നാൽ ആ കലാരൂപത്തെ അനശ്വരമാക്കിയ കലാകാരിയുടെ ജീവിതം അവതിപ്പിക്കുമ്പോൾ ശ്രദ്ധക്കത് വലിയ കടമ്പയാണ്. നടി നൃത്തരൂപം അവതരിപ്പിക്കുന്നതിനിടയിലായിരുന്നു ഇടതുകാലിന് പരിക്കകേറ്റത്. സംഭവത്തിന് തൊട്ടുപിന്നാലെ ലക്ഷ്മൺ ഉതേകർ നാസികിൽ തീരുമാനിച്ചിരുന്ന ചിത്രീകരണത്തിന്‍റെ ഷെഡ്യൂൾ റദ്ദാക്കി. ഇപ്പോൾ ഷൂട്ടിംഗ് ദിവസങ്ങൾ പാഴാക്കാതിരിക്കാൻ ശ്രദ്ധ തന്റെ ക്ലോസ് അപ്പ് രംഗങ്ങളുടെ ചിത്രീകരണം നടത്താൻ നിർദ്ദേശിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട് പറയുന്നത്.

Tags:    
News Summary - Shraddha Kapoor Injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.