‘ഷോ കോസ്’ ഹ്രസ്വചിത്ര ട്രെയിലർ പ്രകാശനം ചെയ്തു
കോഴിക്കോട്: എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. എ.വി. അനൂപ് നിർമിച്ച്, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് ജൂനിയർ സൂപ്രണ്ട് സുധീകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘ഷോ കോസ്’ എന്ന ഹ്രസ്വചിത്രത്തിന്റെ ട്രെയിലർ പ്രകാശനം ചെയ്തു. കോഴിക്കോട് ഹോട്ടൽ ഗോകുലം ഗ്രാൻഡിൽ നടന്ന ചടങ്ങിൽ സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പദം സിങ് ഐ.പി.എസ്. ആണ് ട്രെയിലർ പ്രകാശനം നിർവഹിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക-വ്യക്തിജീവിതങ്ങളിലെ സംഘർഷങ്ങളും മാനസിക സമ്മർദ്ദങ്ങളും പ്രമേയമാക്കിയ ചിത്രത്തിൽ പ്രധാന കഥാപാത്രമായ എസ്.ഐ. പീറ്റർ ജോണിനെ അവതരിപ്പിക്കുന്നത് നിർമാതാവ് കൂടിയായ ഡോ. എ.വി. അനൂപ് ആണ്. മുൻ ജില്ലാ ജഡ്ജി ആർ.എൽ. ബൈജു, രാഹുൽ പി.ജെ, സുനീഷ് കെ. ജാൻ, കെ.പി.എ. ലത്തീഫ്, കുമാരി നന്ദിത, ലതാ സതീഷ് എന്നിവർക്കൊപ്പം കോഴിക്കോട്ടെ നിരവധി പൊലീസ് ഉദ്യോഗസ്ഥരും ഇതിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ചടങ്ങിൽ ഡോ. എ.വി. അനൂപ്, ആർ.എൽ. ബൈജു, ഷെവലിയാർ സി.ഇ. ചാക്കുണ്ണി, സംവിധായകൻ സുധീകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സുഗുണേഷ് കുറ്റിയിൽ, പൊലീസ് അസോസിയേഷൻ ഭാരവാഹികളായ രതീഷ് പുതിയകാവ്, ബൈജു, പ്രേംകുമാർ പറമ്പത്ത്, കെ.പി.എ. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
അണിയറ പ്രവർത്തകർ
ക്യാമറ: ചന്തു മേപ്പയ്യൂർ
എഡിറ്റിങ്: രതിൻ രാധാകൃഷ്ണൻ
സംഗീതം: സാജൻ കെ. രാം
ഗാനരചന: ദുർഗ്ഗ അരവിന്ദ്
കല: വേലു വാഴയൂർ
സൗണ്ട് ഡിസൈൻ: ഷൈജു എം.
മേക്കപ്പ്: രബീഷ് ബാബു
വസ്ത്രാലങ്കാരം: ബാലൻ പുതുക്കൂടി
പ്രൊഡക്ഷൻ കൺട്രോളർ: സുഗുണേഷ് കുറ്റിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.