'പൊന്നുരക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം'; പരിഹാസവുമായി ഷെമ്മി തിലകൻ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാർ വിളിച്ച ചർച്ചയിൽ താരസംഘടനയായ 'അമ്മ'യുടെ പ്രതിനിധികളായി ഒരു സ്ത്രീയെ പോലും പങ്കെടുപ്പിക്കാത്തത് ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനവുമായി നടൻ ഷെമ്മി തിലകൻ. 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു, സിദ്ദീഖ്, മണിയൻപിള്ള രാജു എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

'പൊന്നുരക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം' എന്ന് ഷെമ്മി തിലകൻ ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു. ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കുമെന്ന് പ്രവചിക്കാമോയെന്നും അദ്ദേഹം ചോദിച്ചു. ചർച്ചയിൽ പങ്കെടുത്ത മൂന്ന് 'അമ്മ' ഭാരവാഹികളും സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ എതിർപക്ഷത്തുള്ളവരും ദിലീപ് അനുകൂലികളുമാണ്. 



 ഷെമ്മി തിലകന്‍റെ കുറിപ്പ് പൂർണരൂപം

പൊന്നുരക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..?

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച്‌ തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 'അമ്മ' പ്രതിനിധികൾ..!

സ്ത്രീകളെ 'പൊടിപോലുമില്ല കണ്ടുപിടിക്കാൻ' എന്നൊക്കെ പറയുന്നവരോട്..!

ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും...?

പ്രവചിക്കാമോ..?

(പ്രവചനം എന്തുതന്നെയായാലും ജനറൽ സെക്രട്ടറിയുടെ പത്രകുറിപ്പിനായി കാത്തിരിക്കുന്നു.)


Full View


Tags:    
News Summary - Shemmy Thilakan facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.