പിതാവ് ഷാരൂഖ് ഖാന്റെ വഴിയെ ആര്യൻ ഖാൻ ഇല്ല; പുതിയ തുടക്കത്തിനൊരുങ്ങി താരപുത്രൻ

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രനാണ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ. കാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും താരപുത്രന് കൈനിറയെ ആരാധകരുണ്ട്. ആര്യന് അഭിനയത്തിൽ താൽപ്പര്യമില്ലെന്നും നിർമ്മാണത്തിലാണ് താൽപര്യമെന്ന് ഷാരൂഖ് ഖാൻ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ സിനിമയിൽ പുതിയ ചുവടു വയ്പ്പിന് ഒരുങ്ങുകയാണ് ആര്യൻ ഖാൻ. പിതാവിന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്കല്ല. പകരം എഴുത്തുകാരനായിട്ടാണ് ആര്യന്റെ തുടക്കം. വെബ് സീരീസിന് വേണ്ടിയാണ് ആര്യൻ ആദ്യമായി തൂലിക ചലിപ്പിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം അവസനത്തോടെ വെബ് സീരീസ് പ്രദർശനത്തിനെത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആക്ഷേപഹാസ്യ വിഭാഗത്തിൽപ്പെടുന്ന സീരീസിനാണ് ആര്യൻ തിരക്കഥ എഴുതുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. അഭിനേതാക്കളുടെ ദൈനംദിന ജീവിതം പ്രമേയമാകുന്ന സീരീസിന്റെ നിർമ്മാണം 2023 ൽ ആരംഭിക്കുമെന്നായിരുന്നു അന്ന് പുറത്ത് വന്ന റിപ്പോർട്ട്.

Tags:    
News Summary - Shah Rukh Khan's Son Aryan Khan's debut web series as a writer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.