മകളുടെ കാര്യത്തിൽ അത് ഒരിക്കലും അനുവദിക്കില്ല; ഭാവി മരുമകന് ആവശ്യമായ ഗുണങ്ങൾ

 ബോളിവുഡിലെ ഏറ്റവും മികച്ച പിതാവെന്നാണ് നടൻ ഷാറൂഖ് ഖാനെ അറിയപ്പെടുന്നത്. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ എസ്. ആർ.കെ സമയം കണ്ടെത്താറുണ്ട്.

ഇപ്പോഴിതാ മകൾ സുഹാനയുടെ ഭാവി വരന് ആവശ്യമായ ഗുണങ്ങളെക്കുറിച്ച്  പറയുകയാണ്  ഷാറൂഖ് ഖാൻ.കുടുംബത്തിന് പ്രധാന്യം നൽകുന്ന ആളായിരിക്കണമെന്നും മകളെ പിന്തുണക്കണമെന്നും കിങ് ഖാൻ പറഞ്ഞു. അടുത്തിടെ നൽകിയ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

' മകളുടെ വളർച്ചയെ പിന്തുണക്കുന്ന സുഹാനക്കൊപ്പം നിൽക്കുന്ന ആളായിരിക്കണം അവളുടെ ഭാവി വരൻ. കുടുംബത്തിന് പ്രധാന്യം കൊടുക്കുന്ന കുടുംബത്തെ മനസിലാക്കുന്ന ഒരാൾ ആയിരിക്കണം.ദയയും മര്യാദയുമുള്ള ഒരാളായിരിക്കണം. നല്ല മനുഷ്യനായിരിക്കണം- ഷാറൂഖ് തുടർന്നു.

ഒരു ബന്ധത്തിന്റെ കാതൽ പരസ്പര ബഹുമാനവും പരസ്പര ധാരണയുമാണ്. സുഹാനയെ ബഹുമാനിക്കുകയും എപ്പോഴും അവളോട് മാന്യമായി പെരുമാറുകയും ചെയ്യണം. അത് വളരെ പ്രധാനപ്പെട്ടതാണ്. കൂടാതെ മകളുമായുള്ള എല്ലാ ഇടപാടുകളിലും സുതാര്യത പ്രതീക്ഷിക്കുന്നു. ഒരു കാരണവശാലും മകളെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കാൻ അനുവദിക്കില്ല'- എസ്. ആർ.കെ പറഞ്ഞു.

പിതാവ് ഷാറൂഖ് ഖാന്റെ പാത പിന്തുടർന്ന് സുഹാനയും സിനിമയിൽ എത്തിയിട്ടുണ്ട്. സോയ അക്തർ സംവിധാനം ചെയ്ത ആർച്ചീസിലൂടെയായിരുന്നു അരങ്ങേറ്റം. അടുത്തത് സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ്. 2025 ൽ തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ഷാറൂഖ് ഖാനും ഭാഗമാണ്. ഉടൻ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

Tags:    
News Summary - Shah Rukh Khan Laid Down THESE 7 Rules For Daughter Suhana Khan's Husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.