ഷാരൂഖ് ഖാനും ഇളയ ദളപതി വിജയിയും ഒന്നിക്കുന്നോ‍? പുതിയ ചിത്രം ചർച്ചയാവുന്നു...

ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരങ്ങളാണ് ഷാരൂഖ് ഖാനും ഇളയ ദളപതി വിജയിയും. ഇപ്പോഴിതാ സിനിമാ കോളങ്ങളിൽ ഇടംപിടിക്കുന്നത് സംവിധായകൻ അറ്റ്‌ലിക്കൊപ്പമുള്ള ഇരുവരുടേയും ചിത്രമാണ്. താരങ്ങളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചതിന് പിന്നാലെ ഇരുവരും ഒന്നിച്ചെത്തുന്ന സിനിമയെക്കുറിച്ചുള്ള ചർച്ചകൾ പ്രേക്ഷകരുടെ ഇടയിൽ ആരംഭിച്ചിട്ടുണ്ട്.

 ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പിറന്നാൾ ദിനത്തിൽ അറ്റ്‌ലി പങ്കുവെച്ച ചിത്രമാണ്. ഷാരൂഖ് ഖാനും വിജയിയും പിറന്നാൾ ആഘോഷത്തിന് എത്തിയിരുന്നു. ആ ചിത്രമാണ്  സമൂഹമാധ്യമങ്ങളിൽ വീണ്ടും ഇടംപിടിക്കുന്നത്. അതേസമയം അറ്റ്‌ലിയുടെ ജവാനിൽ വിജയ് അതിഥി വേഷത്തിൽ എത്തുന്നുമെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

ദിവസങ്ങൾക്ക് മുൻപ് ഷാരൂഖ് ഖാനും സംവിധായകൻ അറ്റ്‌ലിയും വിജയുടെ 'വരുസു'വിന്റെ സെറ്റിലെത്തിയിരുന്നു.  താരങ്ങളുടെ  കൂടിക്കാഴ്ച ഏറെ നേരം  നീണ്ടുനിന്നിരുന്നു.   ഇന്ത്യ ടുഡെയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ജവാനിൽ ഇരട്ടവേഷത്തിലാണ് ഷാരൂഖ് ഖാന്‍ എത്തുന്നത്. നയൻതാരയാണ് നായിക. അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് നയൻസിന് . വിജയ് സേതുപതിയാണ് ചിത്രത്തിൽ ഷാരൂഖ് ഖാന് വില്ലനായി എത്തുന്നത്. പ്രിയാമണി, യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റ് താരങ്ങൾ.

2023 ജൂൺ രണ്ടിനാണ് ജവാൻ തിയറ്ററിലെത്തുന്നത്. ഹിന്ദിയെ കൂടാതെ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രമെത്തും. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിർമിക്കുന്നത്.

Tags:    
News Summary - Shah Rukh Khan and Jawan director Atlee meet T Vijay at Varisu Movie shooting Location

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.