ലോകയെ പിന്നിലാക്കി 305 കോടിയുടെ തിളക്കത്തിൽ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'; മലയാളത്തിൽ ചരിത്രക്കുതിപ്പ്

കൊച്ചി: ബോക്‌സോഫിസിൽ പുതിയ ചരിത്രമെഴുതി ഗിരീഷ് എ.ഡി-നിവിൻ പോളി കൂട്ടുകെട്ടിലൊരുങ്ങിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ കളക്ഷൻ റെക്കോർഡ് തിരുത്തിക്കുറിച്ച് ചിത്രം മുന്നേറുകയാണ്. ആഗോളതലത്തിൽ 305 കോടി രൂപ വാരിക്കൂട്ടിയാണ് ചിത്രം പുതിയ ഉയരങ്ങൾ കീഴടക്കിയത്. ഇതോടെ, മലയാളത്തിൽ 300 കോടി ക്ലബിൽ ഇടംനേടുന്ന രണ്ടാമത്തെ ചിത്രമായി ഇത് മാറി.

ഏറ്റവും വേഗത്തിൽ 300 കോടി ക്ലബിൽ എത്തുന്ന ചിത്രമെന്ന അപൂർവ നേട്ടവും ഇനി 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ക്ക് സ്വന്തം. റിലീസ് ചെയ്ത് വെറും 24 ദിവസത്തിനുള്ളിലാണ് ചിത്രം ഈ ചരിത്രനേട്ടം കൈവരിച്ചത്. മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയ 'ലോക'യ്ക്ക് ഇതിനായി 45 ദിവസങ്ങൾ വേണ്ടിവന്നിരുന്നു.

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കുടുംബ പ്രേക്ഷകരെ ഒരുപോലെ തിയറ്ററുകളിലേക്ക് ആകർഷിച്ചാണ് ഈ ചരിത്രവിജയം സ്വന്തമാക്കിയത്. കേരളത്തിനകത്തും പുറത്തുമുള്ള തിയറ്ററുകളിൽ ഇപ്പോഴും ശക്തമായ മുന്നേറ്റം തുടരുന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നുണ്ട്. പ്രമുഖ ഒടിടി റിലീസുകൾ സജീവമായ കാലഘട്ടത്തിലും തിയറ്ററുകളെ സജീവമാക്കി നിർത്തുന്ന ചിത്രത്തിന്റെ ബോക്സോഫിസ് കുതിപ്പ് മലയാള സിനിമാ ലോകത്തിന് തന്നെ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

Tags:    
News Summary - Bethlehem Kudumba Unit Crosses ₹305 Crore, Dethrones Lokah to Set Industry Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.