'നീ എന്തൊരു അമ്മയാണെന്ന്'​ ചോദിക്കുന്നവരോട്​ സാന്ദ്ര തോമസിന്​ പറയാനുള്ളത്​...

സിനിമാ നിർമാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ്​ സോഷ്യൽ മീഡിയയിൽ സജീവമാണ്​. ത​െൻറ കുഞ്ഞുങ്ങളുടെ കുസൃതികളും അവർ ചെളിയിലും മണ്ണിലും കളിക്കുന്നതുമൊക്കെ സാന്ദ്ര സോഷ്യൽ മീഡിയയിൽ ചിത്രങ്ങളായും വിഡിയോകളയാും പങ്കുവെക്കാറുണ്ട്​. എന്നാൽ, ഇഷ്​ടങ്ങളോടൊപ്പം അത്തരം പോസ്റ്റുകൾക്ക്​ നിരന്തരം വിമർശനങ്ങളും ഉയരാറുണ്ട്​. അത്തരം വിമർശകർക്കുള്ള കുറിക്കുകൊള്ളുന്ന മറുപടിയുമായി താരം ഫേസ്​ബുക്കിൽ എത്തിയിരിക്കുകയാണ്​.

നീയെന്തൊരു അമ്മയാണെന്ന്​ ചോദിക്കുന്ന​വരോട്​ ത​െൻറ ഭാഗം വിശദീകരിക്കുകയാണ്​ സാന്ദ്ര തോമസ്​. കുട്ടികളെ മഴയത്തും വെയിലത്തും ഇറക്കാതെ മൊബൈൽ ഫോണും നൽകി വീട്ടിലിരുത്തുന്ന മാതാപിതാക്കളാണ്​ ത​െൻറ കുഞ്ഞുങ്ങളെ ഇങ്ങനെ വളർത്താൻ പ്രചോദനമേകിയതെന്ന്​ സാന്ദ്ര ഫേസ്​ബുക്ക്​ കുറിപ്പിൽ പറയുന്നു.

ഫേസ്​ബുക്​ പോസ്റ്റി​െൻറ പൂർണ്ണരൂപം

നീ എന്തൊരു അമ്മയാണ് !!!

എ​െൻറ മക്കളുടെ ആരോഗ്യത്തിൽ വ്യാകുലരായ എല്ലാവർക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോനുന്നു.

ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികൾ ആണവർ. ആ കുളിയിൽ അവർക്കു ശ്വാസം മുട്ടിയില്ല എന്ന് മാത്രമല്ല പിന്നെയും പിന്നെയും ഒഴിക്കമ്മേ എന്നാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു ശീലിച്ച കുട്ടികൾ ആണവർ.

ഞാൻ ആദ്യം അവരെ മഴയത്തു ഇറക്കിയപ്പോ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞു പിള്ളാരെ മഴ നനയിക്കാമോ എന്ന്.

ഞാൻ ആദ്യം അവരെ ചെളിയിൽ ഇറക്കിയപ്പോ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു വളം കടിക്കുമെന്ന്.

ഞാൻ അവർക്കു പഴങ്കഞ്ഞി കൊടുത്തപ്പോൾ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു ആരേലും പഴയ ചോറ് കൊടുക്കുമോ എന്ന്.

ഞാൻ അവരെ തന്നെ വാരി കഴിക്കാൻ പഠിപ്പിച്ചപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു എല്ലാവരും കാക്കയെ കാണിച്ചും പൂച്ചയെ കാണിച്ചും വാരി കൊടുക്കാറാണ് പതിവെന്ന്.

ഞാൻ അവർക്കു മലയാളം അക്ഷരമാല പഠിപ്പിച്ചു കൊടുത്തപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് അവർക്കു ഇംഗ്ലീഷ് alphabets പറഞ്ഞു കൊടുക്കു എന്ന്.

ഞാൻ അവർക്കു അഹം ബ്രഹ്‌മാസ്‌മി എന്ന് പറഞ്ഞു കൊടുത്തപ്പോൾ എല്ലാവരും പറഞ്ഞു ദൈവം മതങ്ങളിൽ ആണെന്ന്.

ഇപ്പോൾ എല്ലാവരും അഭിമാത്തോടെ പറയും ഇങ്ങനെ വേണം കുട്ടികൾ എന്ന്.

എന്റെ കുട്ടികളെ ഇതുപോലെ വളർത്താൻ എനിക്ക് പ്രചോദനം ആയതു മഴയത്തും വെയിലത്തും ഇറക്കാതെ അവർക്കു മൊബൈൽ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കൾ ആണ്. എന്തായാലും അങ്ങനെ ഒരമ്മയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണ്ടത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളർന്നു വരേണ്ട കുട്ടികളെയാണ്. ശുഭം !

Full View

Tags:    
News Summary - sandra thomas fb psot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.