സാമന്ത, ഉണ്ണി മുകുന്ദന്‍ ചിത്രം 'യശോദ'യുടെ റിലീസ് പ്രഖ്യാപിച്ചു

സാമന്ത, ഉണ്ണി മുകുന്ദൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹരിയും ഹരീഷും ചേർന്ന്  സംവിധാനം ചെയ്യുന്ന  ചിത്രമാണ് യശോദ. സിനിമയുടെ റിലീസിങ് തിയതി പുറത്ത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രം നവംബർ 11നാണ് തിയറ്ററുകളിൽ എത്തുന്നത്.

ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം ഒരു ന്യൂജെന്‍ ആക്ഷന്‍ ത്രില്ലറാണ്.

സാമന്ത, ഉണ്ണി മുകുന്ദൻ എന്നിവരെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    
News Summary - Samantha's Yashoda to release on November 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.