ആരാധകർക്ക് ദീപാവലി സമ്മാനവുമായി സാമന്തയും 'യശോദ' ടീമും...

ഹൈദരാബാദ്: ആരാധകര്‍ക്ക് ദീപാവലി ആശംസകളുമായി സാമന്ത. തന്റെ പുതിയ ചിത്രമായ യശോദയുടെ പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളി താരം ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്‍. 

ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു ന്യൂജെന്‍ ആക്ഷന്‍ ത്രില്ലറാണെന്നും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളോട് കൂടിയ നിഗൂഢതയും വികാരങ്ങളും സമതുലിതമാക്കിയിരിക്കുന്നതാണെന്നും ചിത്രത്തിനെ കുറിച്ച് നിര്‍മ്മാതാവ് ശിവലേങ്ക കൃഷ്ണ പ്രസാദ് പറഞ്ഞു.

'യശോദ് ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറാണ്. ടൈറ്റില്‍ റോളില്‍ അഭിനയിച്ച സാമന്ത ആക്ഷന്‍ രംഗങ്ങളില്‍ തന്റെ വിയര്‍പ്പും ചോരയും ചാലിച്ചു. തെലുങ്കിലും തമിഴിലും അവള്‍ സ്വയം ഡബ്ബ് ചെയ്തു. മണിശര്‍മ്മയുടെ പശ്ചാത്തല സംഗീതത്തിന്റെ തികച്ചും പുതിയ മാനത്തിന് നിങ്ങള്‍ സാക്ഷ്യം വഹിക്കും. സാങ്കേതിക, നിര്‍മ്മാണ മൂല്യങ്ങളില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ചിത്രത്തിന്റെ. ആഡംബര ബജറ്റില്‍ ഞങ്ങള്‍ 100 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി. നവയുഗ സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും യശോദയെ കാണാന്‍ ത്രില്ലായിരിക്കും. 2022 നവംബര്‍ 11 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ഇത് കാണുക' എന്നും അദ്ദേഹം പറഞ്ഞു.

സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി എന്നിവരുടേതാണ് സംഭാഷണം. മണിശര്‍മ്മ സംഗീതസംവിധാനവും എം. സുകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. വരികള്‍: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി. ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി. കല: അശോക്. സംഘട്ടനം: വെങ്കട്ട്, യാനിക് ബെന്‍, എഡിറ്റര്‍: മാര്‍ത്താണ്ഡം. കെ വെങ്കിടേഷ്. ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക. സഹനിര്‍മ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രവികുമാര്‍ ജിപി, രാജ സെന്തില്‍. പി ആര്‍ ഒ : ആതിര ദില്‍ജിത്ത്

Tags:    
News Summary - Samantha Ruth Prabhu blushes as friends Yashoda poster went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.