Posted On
date_range Updated On
date_range പ്രൊഫസർ ജെ.ഡിയായി സൽമാൻ ഖാൻ; മാസ്റ്റർ ഹിന്ദിയിലേക്ക്
ഇളയദളപതി വിജയുടെ ഹിറ്റ് ചിത്രം മാസ്റ്റർ ഹിന്ദിയിൽ റീമേക്കിന് ഒരുങ്ങുന്നതായി റിപോർട്ട്. സൽമാൻ ഖാനെ നായകനാക്കി എന്റമോൾ ഷൈൻ ഇന്ത്യയും മുറാട് ഖട്ടേനിയും ചേർന്ന് ചിത്രം നിർമ്മിക്കും.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന് മുമ്പ് സൽമാൻ ഖാനും നിർമാതാക്കളും തമ്മിൽ ധാരണയായിരുന്നു. എന്നാൽ കോവിഡ് രൂക്ഷമായതോടെ പ്രൊജക്ട് നീട്ടിവെക്കുകയായിരുന്നുവെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി അടുത്ത ബന്ധമുള്ളവർ അറിയിച്ചു.
ലോകേഷ് കനഗരാജാണ് തമിഴ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തിയത്. വിജയ് സേതുപതി, മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശാന്താനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു മാസ്റ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.