ത്രില്ലറുമായി സൽമാനും സഞ്ജയ് ദത്തും ഹോളിവുഡിലേക്ക്

ത്രില്ലർ ചിത്രവുമായി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ഹോളിവുഡിലേക്ക്. നടൻ സഞ്ജയ് ദത്തും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മിഡേയുടെ റിപ്പോർട്ട്, താരങ്ങളുടെ ചിത്രീകരണം പുരോഗമിക്കുകയാണെന്നും ഫെബ്രുവരി 19 വരെ ചിത്രീകരണം തുടരുമെന്നുമാണ്. എന്നാൽ സിനിമയെക്കുറിച്ച് മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സൽമാൻ- സഞ്ജയ് കോമ്പോ ചിത്രത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ.സൽമാൻ- സഞ്ജയ് ദത്ത് താരജോഡികൾക്ക് ഇന്ത്യയിൽ നിരവധി ആരാധകരുണ്ട്. സാജൻ, ചൽ മേരെ ഭായ് , സൺ ഓഫ് സർദാർ,യേ ഹേ ജൽവ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഒന്നിച്ചെത്തിയിട്ടുണ്ട്. ഇവയെല്ലാം വിജയം നേടിയിരുന്നു.

സികന്ദർ ആണ് സൽമാൻ ഖാന്റെ ഏറ്റവും പുതിയ റിലീസ്.എആർ മുരുഗദോസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്.പ്രതീക് ബബ്ബര്‍, സത്യരാജ്, ശർമാൻ ജോഷി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നണ്ട്. 2025 ൽ ഈദ് റിലീസായിട്ടാണ് സിനിമ തിയറ്ററുകളിലെത്തുന്നത്. സാജിദ് നാദിയാവാലയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അതേസമയം, ഹൗസ്ഫുൾ 5, ബാഗി 4, സൺ ഓഫ് സർദാര്‍ 2 എന്നിവയാണ് സഞ്ജയ് ദത്തിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

Tags:    
News Summary - Salman Khan and Sanjay Dutt to reunite for an international thriller: Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.