സൈജു കുറുപ്പ് നിർമാതാവ് ആകുന്നു; ഫാമിലി ഡ്രാമ 'ഭരതനാട്യം'

 നിർമാണ രംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങി നടൻ സൈജു കുറുപ്പ്. ഭരതനാട്യം എന്ന ചിത്രത്തിലൂടെയാണ് ചുവടുവെപ്പ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.

തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാനമ്പ്യാർ, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.വെബ്, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണ ദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

ഇടത്തരം ഗ്രാമ പശ്ചാത്തലത്തിൽ, നാട്ടിലെ പ്രബലമായ കുടുംബത്തെ പ്രധാനമായും കേന്ദ്രീകരി ച്ചുള്ള ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രം. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളുമൊക്കെ ഈ ചിത്രം പങ്കുവയ്ക്കുന്നത്. ക്ഷേത്രക്കമ്മറ്റികളിലും നാട്ടിലെ പൊതുക്കാര്യങ്ങളിലുമൊക്കെ സജീവ സാന്നിദ്ധ്യമുള്ള ഒരു യുവാവിനെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി. സൈജു കുറുപ്പ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  നടനോടൊപ്പം സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ ,നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ഗംഗ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം), ശ്രുതി സുരേഷ് പ്രാൽ തൂജാൻവർ ഫെയിം) എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എ ബി ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - ബബിലു അജു, എഡിറ്റിങ് - ഷഫീഖ്- വി.ബി,മേക്കപ്പ് - മനോജ് കിരൺ രാജ്,കോസ്റ്റം ഡിസൈൻ -സുജിത് മട്ടന്നൂർ,കലാസംവിധാനം - ബാബു പിള്ള തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. മള,അന്നമനട, മൂക്കന്നൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും.

Tags:    
News Summary - Saiju Kurup ventures into production with Bharathanatyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.