‘എനിക്ക് എല്ലാം തന്ന ചിത്രമാണ് ഇത്’; കൾട്ട്​ ക്ലാസിക്​ സിനിമയെപ്പറ്റി വൈകാരിക കുറിപ്പുമായി സൂര്യ​

പൊലീസ്​ സിനിമകളുടെ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ഒന്നാണ്​ ഗൗതം വാസുദേവ്​ മേനോൻ സംവിധാനം ചെയ്ത ‘കാക്ക കാക്ക’. സ്ക്രീനിലെ പൊലീസ്​ സങ്കൽപ്പങ്ങളെയാകെ മാറ്റിമറിച്ച സിനിമയിൽ നായകൻ നടൻ സൂര്യയായിരുന്നു. കാക്ക കാക്കയുടെ 20ാം വാർഷികത്തിൽ വൈകാരിക കുറിപ്പ്​ പങ്കുവച്ചിരിക്കുകയാണ്​ നടൻ സൂര്യ. തനിക്ക്​ എല്ലാം നൽകിയ ചിത്രമാണിത്​ എന്നാണ്​ നടൻ കുറിച്ചത്​.

‘എനിക്ക് എല്ലാം തന്നെ ചിത്രമാണ് ഇത്. ‘അൻപുചെല്‍വൻ’ എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ‘കാക്കാ കാക്ക’യുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍’–സൂര്യ ട്വിറ്ററിൽ കുറിച്ചു. ജോയാണ് (ജ്യോതിക) തന്നോട് ഈ ചിത്രത്തെക്കുറിച്ച് ആദ്യം സൂചിപ്പിച്ചതെന്നും സൂര്യ വ്യക്തമാക്കുന്നു. കാക്ക കാക്ക റി റീലീസ് ചെയ്യണമെന്ന് നിരവധി ആരാധകര്‍ സൂര്യയുടെ ട്വീറ്റിന്​ താഴെ കമെന്റ് ആയി ആവശ്യപ്പെടുന്നുണ്ട്.

കാക്ക കാക്ക 2013ലാണ് റിലീസ് ചെയ്യുന്നത്. എ.സി.പി അൻപുചെല്‍വൻ ഐ.പി.എസ് ആയി സൂര്യ എത്തിയപ്പോള്‍ മായ എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്. സൂര്യയുടെ അന്നേവരെ കാണാത്ത വേറിട്ട ഗെറ്റപ്പ് തിയേറ്ററില്‍ സിനിമാപ്രേമികള്‍ ആഘോഷമാക്കുകയാണ് ഉണ്ടായത്.

ആര്‍.ഡി. രാജശേഖറായിരുന്നു ഛായാഗ്രാഹണം. കലൈപുലി എസ് താണു ആണ് ചിത്രത്തിന്റെ നിര്‍മാണം. ജീവൻ, ഡാനിയല്‍ ബാലാജി, ദേവദര്‍ശനിനി, മനോബാല, യോഗ് ജേപീ, വിവേക് ആനന്ദ്, സേതു രാജൻ തുടങ്ങിയവരും സൂര്യക്കൊപ്പം ചിത്രത്തില്‍ ഉണ്ടായിരുന്നു.

ഹാരിസ് ജയരാജ് ഈണമിട്ട ഗാനങ്ങൾ അക്കാലത്ത് തരംഗമായിരുന്നു. സൂര്യയുടെയും ജ്യോതികയുടെയും പ്രണയരംഗങ്ങളും സിനിമയുടെ ആകർഷണമായി. ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സൂര്യയുടെ അടുത്തതായി പുറത്ത് വരാനിരിക്കുന്ന ചിത്രം.

വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങി പത്ത് ഭാഷകളിൽ മൊഴിമാറ്റം ചെയ്താണ് റിലീസ് ചെയ്യുക. ത്രീ ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. രജനികാന്ത് നായകനായ അണ്ണാത്തയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് കങ്കുവ നിര്‍മിക്കുന്നത്. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് നേടിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

Tags:    
News Summary - Kaakha Kaakha, the turning point of the suryas career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.