ഹോളിവുഡ് ഇതിഹാസ നടൻ ചക് നോറിസ് (86) അന്തരിച്ചു. ആയോധനകലാ വിദഗ്ധനും ആക്ഷൻ താരവുമായ ചക് നോറിസ്, വാക്കർ, ടെക്‌സാസ് റേഞ്ചർ എന്ന ടിവി സീരീസിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഇന്റർനെറ്റ് ലോകത്തും അദ്ദേഹം ശ്രദ്ധേയനാണ്. മരണസമയത്ത് കുടുംബാംഗങ്ങളെല്ലാം അടുത്തുണ്ടായിരുന്നു.
1940 മാർച്ച് 10-നാണ് ചക് നോറിസ് ജനിച്ചത്. കാർലോസ് റേ നോറിസ് എന്നായിരുന്നു യഥാർത്ഥ പേര്. വ്യോമസേനയിലായിരിക്കെ കാർലോസ് എന്ന പേര് വിളിക്കാൻ ബുദ്ധിമുട്ടായതിനാൽ സുഹൃത്തുക്കൾ നൽകിയ പേരാണ് ചക്ക്. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം 1958-ൽ അമേരിക്കൻ എയർ ഫോഴ്‌സിൽ ചേർന്നു. കൊറിയയിലേക്ക് ദൗത്യത്തിന് നിയോഗിക്കപ്പെട്ട കാലത്താണ് അദ്ദേഹം ആയോധനകലകളിൽ പരിശീലനം നേടുന്നത്.
സിനിമാ-ടെലിവിഷൻ താരമാകുന്നതിന് മുമ്പ് ആയോധനകലാ മത്സരങ്ങളിൽ ചാമ്പ്യനായിരുന്നു ചക് നോറിസ്. ആറ് തവണയാണ് അദ്ദേഹം ലോക പ്രഫഷണൽ മിഡിൽവെയിറ്റ് കരാട്ടെ ചാമ്പ്യനായത്. മരണാനന്തര കാര്യങ്ങളെല്ലാം തീർത്തും സ്വകാര്യമായി നടത്താനാണ് ആഗ്രഹിക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ കുടുംബം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.