ടോളിവുഡ് താരം നടൻ രാം ചരൺ പ്രതിഫലം വർധിപ്പിച്ചതായി റിപ്പോർട്ട്. 30 കോടിയാണ് നടൻ കൂട്ടിയിരിക്കുന്നത്. 125 മുതൽ 130 കോടി വരെയാണ് പുതിയ ചിത്രത്തിനായി വാങ്ങുന്നതത്രേ. നിലവിൽ 95 മുതൽ 100 കോടി രൂപയാണ് നടന്റെ പ്രതിഫലം. ഇതോടെ കൂടി ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ കൂട്ടത്തിലേക്ക് രാം ചരണും എത്തിയിരിക്കുകയാണ്. രജനികാന്ത്, പ്രഭാസ്, വിജയ്, അല്ലു അർജുൻ, ജൂനിയർ എൻ.ടി.ആർ എന്നിവരാണ് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മറ്റു താരങ്ങൾ.
ഗെയിം ചെയ്ഞ്ചർ ആണ് രാം ചരണിന്റെ ഏറ്റവും പുതിയ ചിത്രം. കാർത്തിക് സുബ്ബരാജിന്റെ കഥയിൽ ഷങ്കർ സംവിധാനം ചെയ്യുന്ന 'ഗെയിം ചെയ്ഞ്ചർ' പൊളിറ്റിക്കൽ ആക്‌ഷൻ ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ രാം ചരൺ രണ്ട് വേഷങ്ങളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡ് താരം കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. ഒ അഞ്ജലി, എസ്‌ജെ സൂര്യ, ജയറാം, നവീൻ ചന്ദ്ര, നാസർ, ശ്രീകാന്ത്, സുനിൽ, സമുദ്രക്കനി, രഘു ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. 400 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം സെപ്തംബറിൽ തിയേറ്ററുകളിൽ എത്തും.
ആർ. ആർ. ആർ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രാം ചരൺ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.