1000 കോടിയോടടുത്ത് ആർ.ആർ.ആർ; പിന്നണി പ്രവർത്തകർക്ക് സ്വർണനാണയം സമ്മാനിച്ച് രാംചരൺ

ഹൈദരാബാദ്: നിറഞ്ഞ സദസിൽ മുന്നേറുകയാണ് ആർ.ആർ.ആർ. ചിത്രം പ്രദർശിപ്പിച്ച ഇടങ്ങളിൽ നിന്നെല്ലാം വൻ കലക്ഷനും ആർ.ആർ.ആർ സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രം ഇതിനകം 900 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ വിജയം അണിയറപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രാംചരൺ രംഗത്തെത്തി. പത്ത് ഗ്രാം വരുന്ന സ്വർണ നാണയമാണ് അണിയറപ്രവർത്തകർക്കായി രാംചരൺ നൽകിയത്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിലെ 35 ടെക്‌നീഷ്യന്മാരെയാണ് രാംചരൺ ചടങ്ങിന് ക്ഷണിച്ചത്. ഇവരുടെ പ്രവർത്തനത്തെ വിലമതിക്കുന്നതായി രാംചരൺ പറഞ്ഞു. രാംചരൺ, ആർ.ആർ.ആർ എന്ന് എല്ലാ സ്വർണനാണയത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തിൽ ജൂനിയര്‍ എന്‍. ടി. ആർ കൊമരം ഭീമായും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായുമാണ് എത്തുന്നത്. സീതരാമ രാജുവിന്റെ ബാല്യകാല പ്രണയിനിയായ സീതയായാണ് ബോളിവുഡ് താരം ആലിയ ഭട്ട് അഭിനയിക്കുന്നത്. മാർച്ച് 25നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി റെക്കോർഡ് കലക്ഷൻ സ്വന്തമാക്കിയാണ് ആർ. ആർ. ആർ പ്രദർശനം തുടരുന്നത്. റിലീസ് ചെയ്ത ആദ്യദിവസം തന്നെ 223 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രത്തിന്റെ ഗ്രോസ്. 450 കോടി രൂപയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. ഇതിൽ 325 കോടി രൂപ ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെ റിലീസിന് മുമ്പുതന്നെ സ്വന്തമാക്കിയിരുന്നു. 

Tags:    
News Summary - Ram Charan gifts gold coins to everyone who worked on the film RRR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.