കെജിഎഫ്' നിര്‍മ്മാതാക്കള്‍ക്കൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് രക്ഷിത് ഷെട്ടി

നടനായും സംവിധായകനായും ചുരുങ്ങിയ കാലം കൊണ്ട് കന്നഡ സിനിമയില്‍ സ്വന്തമായി മേല്‍വിലാസമുണ്ടാക്കിയ താരമാണ് രക്ഷിത് ഷെട്ടി. ഇപ്പോഴിതാ മറ്റൊരു ആവേശകരമായ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. 'കെ.ജി.എഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിൽ രക്ഷിത് ഷെട്ടി നായകനായും സംവിധായകനായും എത്തുന്നു.

ഹൊംബാളെ ഫിലിംസിന്‍റെ പത്താമത്തെ പ്രോജക്റ്റാണ് ഈ ചിത്രം. 'റിച്ചാര്‍ഡ് ആന്‍റണി: ലോര്‍ഡ് ഓഫ് ദി സീ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും രക്ഷിത് ഷെട്ടിയാണ്. നിര്‍മ്മാണം വിജയ് കിരഗണ്ഡൂര്‍. ഛായാഗ്രഹണം കരം ചാവ്ള. സംഗീതം ബി അജനീഷ് ലോകനാഥ്. എഡിറ്റിംഗ് പ്രതീക് ഷെട്ടി. ഓഡിയോഗ്രഫി രാജാകൃഷ്‍ണന്‍ എം ആര്‍. സ്റ്റണ്ട്സ് വിക്രം മോര്‍. അനൗണ്‍സ്‍മെന്‍റ് ടീസറിനൊപ്പമാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    
News Summary - Rakshit Shetty to make his comeback as director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.