Posted On
date_range Updated On
date_range കോമഡി താരം രാജു ശ്രീവാസ്തവ ആശുപത്രിയിൽ
മുംബൈ: പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവ ആശുപത്രിയിൽ. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടപ്പെടുകയായിരുന്നു.
ട്രഡ് മില്ലില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് നടൻ കുഴഞ്ഞുവീഴുകയുമായിരുന്നു. ഡോ. നിതീഷ് ന്യായിന്‍റെ നേതൃത്വത്തിലുള്ള എയിംസിലെ കാർഡിയോളജി ആൻഡ് എമർജൻസി ഡിപ്പാർട്ട്‌മെന്‍റിന്‍റെ സംഘമാണ് അദ്ദേഹത്തെ ഇപ്പോൾ ചികിത്സിക്കുന്നത്. അതേസമയം അപകടനില തരണം ചെയ്തതായി മറ്റൊരു സ്റ്റാൻഡ് അപ് കോമഡി ആർട്ടിസ്റ്റായ സുനിൽ പാൽ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
'ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്' എന്ന ടാലന്‍റ് ഷോയിലൂടെ സ്റ്റാൻഡ്-അപ്പ് കോമഡിയിലേക്ക് ചുവടുവെച്ചത്. ബിഗ് ബോസ് 3യില്‍ മത്സരാര്‍ഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.