നേമം പുഷ്പരാജിന്റെ 'രണ്ടാംയാമം' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി

ഫോർച്യൂൺ ഫിലിംസിന്‍റെ ബാനറിൽ ആർ. ഗോപാൽ നിർമ്മിച്ച് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. 'വിശ്വാസങ്ങൾക്കും, മൂല്യങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യം നൽകുന്ന യാഥാസ്ഥിതിക തറവാട്ടിലെ ഇരട്ടകളായ രണ്ടു സഹോദരങ്ങളുടെ വിശ്വാസങ്ങളിലെ വൈരുധ്യങ്ങളിലൂടെ ഉണ്ടാകുന്ന സംഭവങ്ങളാണ് തികഞ്ഞ ഉദ്വോഗത്തോടെ അവതരിപ്പിക്കുന്നത്.ഈ പശ്ചാത്തലങ്ങൾക്ക് ഏറെ അനുയോജ്യമാകും വിധത്തിലുള്ളതാണ് ഇന്നു പുറത്തുവിട്ട ടീസർ.

കുടുംബ ജീവിതത്തിന്‍റെ ഊഷ്മളമായ മുഹൂർത്തങ്ങളും, ഒപ്പം പുതിയ തലമുറയുടെ വികാരവിചാര ങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് പൂർണ്ണമായും എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിന്‍റെ അവതരണം.യുവനിരയിലെ ശ്രദ്ധേയരായ ധ്രുവൻ, ഗൗതം കൃഷ്ണ, സാസ്വിക എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജോയ് മാത്യു,സുധീർ കരമന, മുൻ നായിക രേഖ.,ഷാജു ശ്രീധർ, നന്ദു, സംവിധായകൻ രാജസേനൻ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ ഹിമാശങ്കരി, അംബികാ മോഹൻ രശ്മി സജയൻ, അറ്റുകാൽതമ്പി, അജിത് കുമാർ എ.ആർ. കണ്ണൻ, സജി രാജേഷ് ജന. എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന താരങ്ങളാണ്.

തിരക്കഥ -ആര്‍. ഗോപാല്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ പ്രശാന്ത് വടകര, സംഗീതം മോഹന്‍ സിതാര, ഗാനങ്ങള്‍ - നേമം പുഷ്പരാജ്, ഛായാഗ്രഹണം - അഴകപ്പന്‍, എഡിറ്റിംഗ് - വി.എസ്.വിശാല്‍, കലാസംവിധാനം -ത്യാഗു തവനൂര്‍,മേക്കപ്പ് - പട്ടണം റഷീദ്. പട്ടണം ഷാ, കോസ്റ്റ്യും - ഡിസൈന്‍, സംഘട്ടനം മാഫിയാ ശശി, ഇന്ദ്രന്‍സ് ജയന്‍, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - രാജേഷ് മുണ്ടക്കല്‍, പരസ്യകല - മനു സാവഞ്ചി, നൃത്തം - മധു, സജി വക്കം സമുദ്ര, സൗണ്ട് മിക്‌സിങ് -എന്‍ ഹരികുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷന്‍ മാനേജര്‍ - ഹരീഷ് കോട്ട വട്ടം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രതാപന്‍ കല്ലിയൂര്‍, പ്രൊജക്റ്റ് ഡിസൈന്‍ - ഏ.ആര്‍.കണ്ണന്‍.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരി മാസത്തില്‍ പ്രദര്‍ശനത്തിനെത്തും. വാഴൂര്‍ ജോസ്, ഫോട്ടോ - ജയപ്രകാശ് അതളൂര്‍.


Full View


Tags:    
News Summary - Radam yamam Movie Teaser Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.