വരുന്നു 'ജി.ഡി.എന്‍'; ഇന്ത്യന്‍ എഡിസനായി ആർ. മാധവന്‍

'ഇന്ത്യയുടെ എഡിസൺ' എന്ന് വിളിക്കപ്പെടുന്ന ജി.ഡി നായിഡുവിന്‍റെ ബയോപികിന് 'ജി.ഡി.എന്‍' എന്ന് പേരിട്ടു. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സൃഷ്ടാവാണ് ജി.ഡി നായിഡു (ഗോപാലസ്വാമി ദൊരൈസ്വാമി നായിഡു). 50 കോടി ബഡ്ജറ്റിൽ പൂർണമായും തമിഴിൽ നിർമിക്കുന്ന ഈ പീരീഡ് ചിത്രത്തിൽ ആർ. മാധവനാണ് ടൈറ്റിൽ കഥാപാത്രമായി അഭിനയിക്കുന്നത്. നവാഗതനും പരസ്യ സംവിധായകനുമായ ആർ.കൃഷ്ണകുമാറാണ് ചിത്രത്തിന്‍റെ സംവിധായകനും തിരക്കഥാകൃത്തും.

നായിഡുവിന്‍റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രം പൂർണ്ണമായും ചിത്രീകരിക്കുന്നത്. ചിത്രത്തിന്‍റ 95 ശതമാനം ചിത്രീകരണവും കോയമ്പത്തൂരിലാണ്. ബാക്കി വിദേശത്തും ചിത്രീകരിക്കും. സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ മുരളീധരൻ സുബ്രഹ്മണ്യൻ വ്യക്തമാക്കി. വിദേശത്ത് ചിത്രീകരിക്കേണ്ട ചെറിയൊരു ഭാഗം കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. ബാക്കി ഭാഗങ്ങൾ പിന്നീട് ഷൂട്ട് ചെയ്യും. ചിത്രത്തിന്‍റെ ഇന്ത്യയിലെ ഭാഗങ്ങളുടെ ഷൂട്ടിങ് ആരംഭിച്ചിട്ടുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം ടൈറ്റില്‍ പുറത്തുവിട്ടത്.


2022 ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് നേടിയ 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന ചിത്രത്തിന് ശേഷം വർഗീസ് മൂലൻ പിക്‌ചേഴ്‌സും ട്രൈ കളര്‍ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അരവിന്ദ് കമലനാഥൻ ഛായാഗ്രഹണം നടത്തുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.

Tags:    
News Summary - R Madhavan’s GD Naidu biopic titled G.D.N

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.