'ടെസ്റ്റി'നൊരുങ്ങി ആർ. മാധവനും നയൻ‌താരയും

ആർ. മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. ശശികാന്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ടെസ്റ്റി'ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. എസ് ശശികാന്ത് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്. ഏപ്രിൽ നാലിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിന്റെ ഈ വർഷത്തെ ആദ്യത്തെ ഒറിജിനൽ തമിഴ് റിലീസാണ് ടെസ്റ്റ്.

ഭ്രമയുഗം, കടസീല ബിരിയാണി, മണ്ടേല, വിക്രം വേദ മുതലായ മികച്ച ചിത്രങ്ങള്‍ നിര്‍മിച്ച വൈനോട്ട് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

'വർഷങ്ങളോളം നിർമാതാവ് എന്ന നിലയിൽ കഥകൾ ചെയ്തു. ടെസ്റ്റ് എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കസേരയിലേക്ക് കയറിയത് ആവേശകരവും ആഴത്തിൽ പതിയുന്ന അനുഭവവുമായിരുന്നു'. എസ്. ശശികാന്ത് പറയുന്നു.

ചിത്രത്തിൽ നടി മീര ജാസ്മിനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പത്ത് വര്‍ഷത്തിന് ശേഷം മീര ജാസ്​മിന്‍റ തമിഴിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. ക്രിക്കറ്റ് മൈതാനവും അതിനപ്പുറവുമായി പരസ്പരം ബന്ധപെട്ട് കിടക്കുന്ന മൂന്ന് പേരുടെ കഥയാണ് ചിത്രം പറയുന്നത്. 

Tags:    
News Summary - R Madhavan, Nayanthara and Siddharth in Test movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.