കാമുകിയുടെ ആത്മഹത്യക്കു പിന്നാലെ തമിഴ്നടൻ ജഗദീഷ് പ്രതാപ് ബണ്ടാരി അറസ്റ്റിൽ

ചെന്നൈ: കാമുകിയുടെ ആത്മഹത്യക്കു പിന്നാലെ തമിഴ്നടൻ ജഗദീഷ് പ്രതാപ് ബണ്ടാരിയെ അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. വർഷങ്ങളായി നടനും യുവതിയും ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. നവംബർ 29നാണ് യുവതി സ്വന്തം വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തത്.

ജഗദീഷ് പ്രതാപ് ബണ്ടാരി യുവതിയെ ബ്ലാക്മെയിൽ ചെയ്തതായി കുടുംബം ആരോപിച്ചിരുന്നു. നടന്റെ നിരന്തരമായുള്ള മർദനവും മാനസിക പീഡനവും കാരണമാണ് യുവതി കടുംകൈ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. പരാതിയെ തുടർന്ന് ജഗദീഷിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. നടനെതിരായ തെളിവുകൾ യുവതിയുടെ ഫോണിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.

നവംബർ 27ന് മറ്റൊരാൾക്കൊപ്പമുള്ള നിമിഷങ്ങൾ ജഗദീഷ് മൊബൈലിൽ ചിത്രീകരിച്ച് സ്വകാര്യ ഫോട്ടോ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തെന്നിന്ത്യൻ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റാണ് യുവതി. നടനുമായുള്ള വഴക്കിനൊടുവിലാണ് യുവതി ജീവനൊടുക്കിയത്. ഹൈദരാബാദ് പൊലീസ് ആണ് ജഗദീഷിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ജഗദീഷിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല.

അല്ലു അർജുന്റെ ബ്ലോക് ബസ്റ്റർ ചിത്രമായ പുഷ്പയിലെ ജഗദീഷിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലുടനീളം അല്ലുഅർജുവിനൊപ്പം നിരവധി തവണ സ്ത്രീൻ പങ്കിട്ടിരുന്നു. സാത്തി ഗാനി രെണ്ടു യെകാരലു എന്ന ചിത്രത്തിലാണ് നടൻ ഒടുവിലായി പ്രത്യക്ഷപ്പെട്ടത്.

Tags:    
News Summary - Pushpa Actor Jagadeesh Prathap Bandari Arrested In Hyderabad For Abetting Girlfriend's Suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.